മന്‍മോഹന്‍ സിങിനോടുള്ള ആദരവ്: പുതുവര്‍ഷത്തില്‍ പാപ്പാഞ്ഞിയെ കത്തിക്കില്ല; കൊച്ചിന്‍ കാര്‍ണിവല്‍ ആഘോഷ പരിപാടികള്‍ റദ്ദാക്കി

മന്‍മോഹന്‍ സിങിനോടുള്ള ആദരവ്: പുതുവര്‍ഷത്തില്‍ പാപ്പാഞ്ഞിയെ കത്തിക്കില്ല; കൊച്ചിന്‍ കാര്‍ണിവല്‍ ആഘോഷ പരിപാടികള്‍ റദ്ദാക്കി

കൊച്ചി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ മരണത്തെ തുടര്‍ന്ന് കൊച്ചിന്‍ കാര്‍ണിവലിനോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ റദ്ദാക്കി. കാര്‍ണിവല്‍ കമ്മിറ്റി നേരിട്ട് നടത്തുന്ന പരിപാടികളാണ് റദ്ദാക്കിയത്. ഫോര്‍ട്ട് കൊച്ചി പരേഡ് മൈതാനിയില്‍ പപ്പാഞ്ഞിയെ കത്തിക്കുന്നതും പുതുവത്സര ദിനത്തിലെ റാലിയും റദ്ദാക്കി.

അതേസമയം ഫോര്‍ട്ട് കൊച്ചി വെളി മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കും. ഗലാഡേ ഫോര്‍ട്ട് കൊച്ചിയുടെ നേതൃത്വത്തിലാണ് ഫോര്‍ട്ട്കൊച്ചി വെളി മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കുക. കൊച്ചിന്‍ കാര്‍ണിവലിന്റെ ഭാഗമായി പരേഡ് മൈതാനിയില്‍ 50 അടി ഉയരമുള്ള പപ്പാഞ്ഞിയെയും വെളി മൈതാനത്ത് 42 അടി ഉയരമുള്ള പപ്പാഞ്ഞിയെയും കത്തിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.

കഴിഞ്ഞ ദിവസമാണ് വെളി മൈതാനത്തെ പപ്പാഞ്ഞിയെ കത്തിക്കാന്‍ ഹൈക്കോടതി ഉപാധികളോടെ അനുമതി നല്‍കിയത്. പപ്പാഞ്ഞിക്ക് ചുറ്റും സുരക്ഷാ ബാരിക്കേഡുകള്‍ തീര്‍ക്കണമെന്നാണ് കോടതി നിര്‍ദേശം. പൊളിച്ചുമാറ്റണമെന്ന പൊലീസ് നിര്‍ദേശത്തെ ചോദ്യം ചെയ്ത് ഗാല ഡി ഫോര്‍ട്ട് കൊച്ചി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.