കണ്ണൂര്‍: സംസ്ഥാനത്തെ ആദ്യത്തെ വനിത ആംബുലന്‍സ് ഡ്രൈവര്‍ സിസ്റ്റര്‍ ഫ്രാന്‍സിസ് (74) അന്തരിച്ചു. തളിപ്പറമ്പ് പട്ടുവം ദീനസേവന സന്യാസ സമൂഹാംഗമായ (ഡി.എസ്.എസ്) സിസ്റ്റര്‍ ഫ്രാന്‍സിസ് 49 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഡ്രൈവിങ് ലൈസന്‍സ് നേടിയത്. ദീനസേവന സമൂഹത്തിന്റെ അനാഥാലയത്തിലെ അസുഖ ബാധിതരായ കുട്ടികളെ ആശുപത്രിയിലെത്തിക്കുക എന്നതായിരുന്നു മുഖ്യ ലക്ഷ്യം.
ദീനസേവന സന്യാസ സമൂഹം സംരക്ഷിക്കുന്ന കുട്ടികളെയും അനാഥരായ മറ്റുള്ളവരേയും ആശുപത്രികളില്‍ എത്തിക്കാന്‍ അന്ന് ഡി.എസ്.എസിന് ആംബുലന്‍സ് ഉണ്ടായിരുന്നു. 1976 ല്‍ കോഴിക്കോട്ടു നിന്ന് ഹെവി ഡ്രൈവിങ് ടെസ്റ്റ് പാസായി ചരിത്രത്തില്‍ ഇടം നേടിയ സിസ്റ്റര്‍ ഫ്രാന്‍സിസ് കാസര്‍ഗോഡ് കോളിച്ചാല്‍ പതിനെട്ടാം മൈലിലെ പരേതരായ അയലാറ്റില്‍ മത്തായി-അന്നമ്മ ദമ്പതികളുടെ പതിനൊന്ന് മക്കളില്‍ രണ്ടാമത്തെ മകളാണ്.
പട്ടുവം, മാടായി, കാരക്കുണ്ട്, മേപ്പാടി, ബത്തേരി, മൂലംകര, കോഴിക്കോട്, മുതലപ്പാറ, മരിയപുരം, തിരുവനന്തപുരം, കൊടുമണ്‍, അരിപ്പാമ്പ്ര, കളമശേരി, കാരാപറമ്പ്, കോളിത്തട്ട് ആന്ധ്രാപ്രദേശ്, എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്‌കാരം പട്ടുവം സ്‌നേഹ നികേതന്‍ ആശ്രമ ചാപ്പലില്‍ കണ്ണൂര്‍ രൂപത സഹായ മെത്രാന്‍ ഡോ. ഡെന്നിസ് കുറുപ്പശേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തി.
എ.എം ജോണ്‍ (റിട്ട. പ്രഫസര്‍, കാസര്‍കോട് ഗവ. കോളജ്), ലീലാമ്മ വാരണാക്കുഴിയില്‍, സിസ്റ്റര്‍ ഫ്രാന്‍സിന്‍ (വിസിറ്റേഷന്‍ കോണ്‍വന്റ് പയ്യാവൂര്‍), ത്രേസ്യാമ്മ നൂറ്റിയാനിക്കുന്നേല്‍, ബേബി, സണ്ണി, സിസിലി കക്കാടിയില്‍ (അധ്യാപിക, വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയം, കാസര്‍കോട്), സാലു (അധ്യാപകന്‍, രാജപുരം ഹോളി ഫാമിലി എച്ച്.എസ്.എസ്), സിസ്റ്റര്‍ ജെസ്വിന്‍ (കണ്ണൂര്‍ ശ്രീപുരം ബറുമറിയം സെന്റര്‍), പരേതനായ കുര്യാക്കോസ് എന്നിവര്‍ സഹോദരങ്ങളാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.