കൊച്ചി: മുനമ്പം നിവാസികളുടെ സമരത്തിന്റെ എണ്‍പത്തിയഞ്ചാം ദിനത്തില്‍ മനുഷ്യച്ചങ്ങല സംഘടിപ്പിച്ച് സമരസമിതി. വൈപ്പിന്‍ ബീച്ച് മുതല്‍ മുനമ്പം സമരപ്പന്തല്‍ വരെ 25000 ത്തോളം ആളുകളാണ് റവന്യൂ അവകാശങ്ങള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മനുഷ്യ ചങ്ങലയുടെ ഭാഗമായത്. സമരം 90-ാം ദിവസത്തിലേക്ക് എത്തുമ്പോള്‍ സര്‍ക്കാരിന്റെ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുനമ്പം ജനത.
വരാപ്പുഴ അതിരൂപത, കൊച്ചി അതിരൂപത, എറണാകുളം അങ്കമാലി അതിരൂപത, എസ്എന്‍ഡിപി, എന്‍എസ്എസ് തുടങ്ങി വിവിധ മേഖലകളില്‍ നിന്നും മുനമ്പം ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി എത്തിയിരുന്നു. വൈപ്പിന്‍ ബീച്ച് മുതല്‍ ആരംഭിച്ച മനുഷ്യ ചങ്ങലയുടെ ആദ്യകണ്ണി വരാപ്പുഴ മേജര്‍ ആര്‍ച്ച് ബിഷപ്പ് ഡോക്ടര്‍ ജോസഫ് കളത്തിപ്പറമ്പില്‍ ആയിരുന്നു.
മനുഷ്യചങ്ങലയ്ക്ക് ശേഷം വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഫ്ളാഷ് മോബും സംഘടിപ്പിച്ചു. പുതുവത്സരം നല്ല കാലത്തിന്റെ തുടക്കം എന്ന് ഫാദര്‍ ആംബ്രോസ് പുത്തന്‍വീട് പറഞ്ഞു. സി.എന്‍ രാമചന്ദ്രന്‍ കമ്മീഷന്‍ സ്ഥലം സന്ദര്‍ശിച്ചതോടുകൂടി പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷയുണ്ടായെന്ന് മുനമ്പം നിവാസികള്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.