വിശുദ്ധ വാതിൽ തുറന്നിട്ട് രണ്ടാഴ്ച; സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് തീർത്ഥാടക പ്രവാഹം

വിശുദ്ധ വാതിൽ തുറന്നിട്ട് രണ്ടാഴ്ച; സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് തീർത്ഥാടക പ്രവാഹം

വത്തിക്കാന്‍ സിറ്റി : സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ ഫ്രാൻസിസ് മാർപാപ്പ തുറന്ന് രണ്ടാഴ്ച പിന്നിടുമ്പോൾ ആ വാതിലിലൂടെ കടന്ന് പോയത് അരലക്ഷത്തിലധികം വിശ്വാസികൾ. 2024 ഡിസംബർ 24 നാണ് ഫ്രാൻസിസ് പാപ്പ ബസിലിക്കയുടെ വിശുദ്ധ വാതിൽ തുറന്ന് 2025 ജൂബിലി വർഷത്തിന് തുടക്കം കുറിച്ചത്.

“2026 ജനുവരി ആറിന് സമാപിക്കുന്ന ജൂബിലി വർഷത്തിൽ വളരെയധികം തീർഥാടകർ സന്ദർശനം നടത്തും. തീർഥാടകർക്ക് സ്വാഗതവും അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്ന അനുഭവവും ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഡിക്കാസ്റ്ററി അശ്രാന്തമായി പ്രവർത്തിക്കുന്നെന്ന് സുവിശേഷ വൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ പ്രിഫെക്റ്റ് കർദിനാൾ റിനോ ഫിസിചെല്ല പറഞ്ഞു.

ഈ ജൂബിലി വർഷത്തിൽ റോമിലേക്ക് തീർഥാടനത്തിനായി വരുമെന്ന് പ്രതീക്ഷിക്കുന്നത് 30 ദശലക്ഷം ആളുകളാണ്. അവരെ സ്വാഗതം ചെയ്യാൻ വത്തിക്കാനും ഇറ്റാലിയൻ അധികാരികളും സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.

സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ വിശുദ്ധ വാതിലിന് പുറമേ, സെൻ്റ് ജോൺ ലാറ്ററന്‍ ആർച്ച് ബസിലിക്ക, സെൻ്റ് മേരി മേജര്‍ ബസിലിക്ക, സെൻ്റ് പോൾ ബസിലിക്ക, റോമിലെ റെബിബിയ ജയിൽ എന്നിവിടങ്ങളിലായാണ് വിശുദ്ധ വാതില്‍ തുറന്നിരിക്കുന്നത്.

ജനുവരി 24 - 26 വരെ നടക്കുന്ന ലോക ആശയ വിനിമയ ജൂബിലിയാണ് 2025 വിശുദ്ധ വർഷത്തിലെ റോമിലെ ആദ്യത്തെ പ്രധാന പരിപാടി. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് മാധ്യമപ്രവർത്തകര്‍ ചടങ്ങിനായി റോമിലെത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.