തമ്പാനൂരിലെ ലോഡ്ജില്‍ യുവാവും യുവതിയും മരിച്ച നിലയില്‍; യുവതിയെ കൊന്ന് ജീവനൊടുക്കിയതെന്ന് നിഗമനം

തമ്പാനൂരിലെ ലോഡ്ജില്‍ യുവാവും യുവതിയും മരിച്ച നിലയില്‍; യുവതിയെ കൊന്ന് ജീവനൊടുക്കിയതെന്ന് നിഗമനം

തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജ് മുറിയില്‍ യുവതിയെയും യുവാവിനെയും മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പേയാട് സ്വദേശികളായ കുമാര്‍, ആശ എന്നിവരാണ് മരിച്ചത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം കുമാര്‍ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.

കുമാര്‍ സ്വകാര്യ ടി.വി ചാനലിലെ അസി. പ്രൊഡ്യൂസറാണ്. രണ്ട് ദിവസം മുമ്പാണ് കുമാര്‍ തമ്പാനൂരിലെ ലോഡ്ജില്‍ മുറിയെടുത്തത്. പേയാട് സ്വദേശിനിയായ ആശ കഴിഞ്ഞ ദിവസമാണ് ഇയാളുടെ മുറിയിലെത്തിയതെന്നാണ് വിവരം. കഴിഞ്ഞ ദിവസം മുതല്‍ ഇരുവരെയും പുറത്ത് കണ്ടിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ ലോഡ്ജ് ജീവനക്കാര്‍ ഞായറാഴ്ച രാവിലെ മുറി തുറന്ന് പരിശോധിച്ചതോടെയാണ് രണ്ട് പേരെയും മരിച്ച നിലയില്‍ കണ്ടത്. ഉടന്‍തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

കഴുത്തിന് മുറിവേറ്റ നിലയിലായിരുന്നു ആശയുടെ മൃതദേഹം. യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.