ഓസ്ട്രേലിയയിലെ മലയാളി മന്ത്രി കേരളത്തിൽ; ഊഷ്മള സ്വീകരണവുമായി കേരളക്കര

ഓസ്ട്രേലിയയിലെ മലയാളി മന്ത്രി കേരളത്തിൽ; ഊഷ്മള സ്വീകരണവുമായി കേരളക്കര

കൊച്ചി : ഓസ്ട്രേലിയ നോര്‍ത്തേണ്‍ ടെറിട്ടറി സംസ്ഥാനത്തെ മലയാളിയായ മന്ത്രി ജിന്‍സണ്‍ ആന്റോ ചാള്‍സിന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം. മന്ത്രിയായ ശേഷം ആദ്യമായാണ് ജിന്‍സൺ കേരളത്തിൽ എത്തിയത്.

അദേഹത്തെ കാത്ത് സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പെടെ നിരവധി ആളുകള്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ജിന്‍സണ്‍ കൊച്ചിയില്‍ എത്തിയത്. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ നഴ്‌സിങ് പഠനവും പരിശീലനവും പൂര്‍ത്തിയാക്കിയ ജിന്‍സന് അങ്കമാലി കേന്ദ്രീകരിച്ച് വലിയ സുഹൃദ് വലയം ഉണ്ട്.

ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിറ്ററി പാര്‍ലമെന്റില്‍ സാന്‍ഡേഴ്‌സ് സണ്‍ മണ്ഡലത്തില്‍ നിന്ന് ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയുടെ പ്രതിനിധിയായി വന്‍ ഭൂരിപക്ഷത്തില്‍ സ്റ്റേറ്റ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജിന്‍സണെ പാര്‍ട്ടി സുപ്രധാന വകുപ്പുകള്‍ നല്‍കി മന്ത്രിയാക്കുകയായിരുന്നു. ഓസ്ട്രേലിയയില്‍ ഒരു ഇന്ത്യന്‍ വംശജന്‍ മന്ത്രിയായത് ഇതാദ്യമാണ്. പാലാ മൂന്നിലവ് സ്വദേശിയായ ജിന്‍സന്‍ 2012-ലാണ് ഓസ്ട്രേലിയയില്‍ എത്തിയത്. പത്തനംതിട്ട എം.പി. ആന്റോ ആന്റണി പിതൃസഹോദരനാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.