തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫിന്റെ ഐശ്വര്യ കേരളയാത്ര ഇന്ന് തലസ്ഥാനത്ത് സമാപിക്കും. നഗരത്തില്‍ പതിനായിരങ്ങളെ അണിനിരത്തി നടത്തുന്ന റാലിയോടെയാണ് സമാപനം. ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന സമ്മേളനം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും.
23 ദിവസങ്ങള്‍ കൊണ്ട് 140 നിയമസഭാ മണ്ഡലങ്ങളില്‍ എത്തി രാഷ്ട്രീയ വിശദീകരണം നടത്തിയാണ് യാത്ര സമാപിക്കുന്നത്. കോണ്‍ഗ്രസില്‍ ഐക്യത്തിന്റെ സന്ദേശം നല്‍കി ബൂത്ത് തലം മുതല്‍ പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നാണ് യാത്ര മുന്നോട്ട് നീങ്ങിയത്. യു.ഡി.എഫിലെ ഓരോ ഘടകക്ഷികളെയും വിശ്വാസത്തിലെടുത്ത് തെരഞ്ഞെടുപ്പ് ജയം എന്ന ലക്ഷ്യമായിരുന്നു യാത്രക്ക്.
മാണി സി കാപ്പനെ ഇടതുപക്ഷത്തു നിന്ന് യു.ഡി.എഫില്‍ എത്തിച്ച് മധ്യകേരളത്തില്‍ യാത്രയെ ആവേശമാക്കി. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ അഴിമതി ആരോപണവും പിഎസ് സി ഉദ്യോഗാര്‍ഥികളുടെ സമരവും യാത്രയിലുടനീളം പ്രധാന പ്രസംഗ വിഷയമായിക്കി ഇന്ന് ശംഖുമുഖം തീരത്ത് എത്തുന്നത്.
രാഹുല്‍ ഗാന്ധി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഐ.ഐ.സി.സി ജനല്‍ സെക്രട്ടറിമാരും യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യും. സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവുമായി യു.ഡി.എഫ് കൂടുതല്‍ ചർച്ചയാക്കുക.
അതേസമയം ഐശ്വര്യ കേരളയാത്ര സമാപനത്തിന് തിരുവനന്തപുരത്തെത്തുന്ന രാഹുൽഗാന്ധി സെക്രട്ടറിയേറ്റിന് മുന്നിൽ സത്യാഗ്രഹം നടത്തുന്ന ഉദ്യോഗാർത്ഥികളെ സന്ദർശിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.