'സഞ്ജയ് റോയ് മരണം വരെ ജയിലില്‍ കഴിയണം': കൊല്‍ക്കത്ത ബലാത്സംഗക്കൊലയില്‍ ശിക്ഷ വിധിച്ച് കോടതി

'സഞ്ജയ് റോയ് മരണം വരെ ജയിലില്‍ കഴിയണം': കൊല്‍ക്കത്ത ബലാത്സംഗക്കൊലയില്‍ ശിക്ഷ വിധിച്ച് കോടതി

കൊല്‍ക്കത്ത: കൊല്‍ക്കത്ത ആര്‍.ജി കര്‍ മെഡിക്കല്‍ കോളജിലെ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം വിധിച്ച് കൊല്‍ക്കത്ത സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതി.

പ്രതി സഞ്ജയ് റോയ് മരണം വരെ ജയിലില്‍ കഴിയണമെന്നാണ് വിധി. 50,000 രൂപ പിഴയും വിധിച്ചു. കൊലപാതകം, ബലാത്സംഗം, മരണകാരണമായ ആക്രമണം തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്നാണ് കോടതി വിധിച്ചത്.

കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും സഞ്ജയ് റോയിക്ക് വധശിക്ഷ വിധിക്കണമെന്നും കേസന്വേഷിച്ച സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തന്നെ കുടുക്കിയതാണെന്നുമാണ് ഇപ്പോഴയും സഞ്ജയ് റോയ് വാദിക്കുന്നത്.

2024 ഓഗസ്റ്റ് ഒന്‍പതിനായിരുന്നു രാജ്യത്തെ ഞെട്ടിച്ച ക്രൂരമായ കൊലപാതകം. മുപ്പത്തൊന്നുകാരിയായ പിജി വിദ്യാര്‍ത്ഥിനിയെ ആര്‍.ജി കര്‍ മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

ബലാത്സംഗത്തിന് ശേഷമാണ് വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയതോടെ സംസ്ഥാനത്തും രാജ്യമൊട്ടാകെയും പ്രതിഷേധം ഇരമ്പി. ഓഗസ്റ്റ് പത്തിന് പ്രപതി സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.