വാഷിങ്ടൺ ഡിസി: അമേരിക്കയുടെ 47ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായി കുടുംബ സമേതം ദേവാലയത്തിൽ എത്തി ഡൊണാൾഡ് ട്രംപ്. വാഷിങ്ടൺ ഡിസിയിലെ സെൻ്റ് ജോൺസ് എപ്പിസ്കോപ്പൽ ദേവാലയത്തിലെത്തിയ ട്രംപും കുടുംബവും വിശുദ്ധ കുർബാനയിലും പ്രത്യേക പ്രാർത്ഥനകളിലും പങ്കെടുത്തു.
വിശുദ്ധ കുർബാനയ്ക്ക് ബൈബിൾ വായിച്ചതും ഡൊണാൾഡ് ഡൊണാൾഡ് ട്രംപായിരുന്നു. വിശുദ്ധ കുർബാനക്ക് ശേഷം നിയുക്ത പ്രസിഡൻ്റ് ട്രംപും കുടുംബവും പ്രസിഡൻ്റിൻ്റെ ഔദ്യോഗിക അതിഥി മന്ദിരമായ വൈറ്റ് ഹൗസിൽ എത്തി. അവിടെ ജോ ബൈഡൻ ട്രംപിനും കുടുംബത്തിനും പ്രാതൽ ഒരുക്കി കാത്തിരുന്നു.
ഇന്ത്യൻ സമയം രാത്രി 10.30 നാണ് ട്രംപിന്റെ സ്ഥാനാരോഹണം. ട്രംപിനൊപ്പം വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ജെഡി വാൻസും സത്യപ്രതിജ്ഞ ചെയ്യും. ശേഷം ഉദ്‌ഘാടന പ്രസംഗം നടത്തും. അതിൽ അടുത്ത നാല് വർഷത്തേക്കുള്ള തൻ്റെ കാഴ്ചപ്പാട് ട്രംപ് വിശദീകരിക്കും എന്നാണ് റിപ്പോർട്ട്.
ടിക്ടോക് നിരോധനം, ഉക്രെയ്ന്‍ യുദ്ധം എന്നീ വിഷയങ്ങളിലടക്കം ട്രംപിന്റെ ആദ്യ ഉത്തരവുകള്‍ എന്തെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ജനങ്ങൾ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.