ലണ്ടനിൽ പാലസ്തീൻ അനുകൂല സംഘടനയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രക്ഷോഭം; അഞ്ഞൂറോളം പേർ അറസ്റ്റിൽ

ലണ്ടനിൽ പാലസ്തീൻ അനുകൂല സംഘടനയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രക്ഷോഭം; അഞ്ഞൂറോളം പേർ അറസ്റ്റിൽ

ലണ്ടൻ: നിരോധിത പാലസ്തീൻ അനുകൂല സംഘടനയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് ലണ്ടനിൽ പ്രക്ഷോഭം നടത്തിയ അഞ്ഞൂറോളം പേർ അറസ്റ്റിൽ. പാലസ്തീൻ ആക്ഷൻ എന്ന നിരോധിത സംഘടനയ്‌ക്ക് വേണ്ടി പ്രക്ഷോഭം നടത്തിയവരെയാണ് അറസ്റ്റ് ചെയ്തത്.

മാഞ്ചസ്റ്ററിൽ ജൂത സമൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധം അവസാനിപ്പിക്കണമെന്ന സർക്കാർ നിർദേശം അവ​ഗണിച്ചായിരുന്നു പ്രക്ഷോഭകർ തെരുവിലിറങ്ങിയത്.

നിരോധിത സംഘടനയുടെ നീക്കം ഒരു തരത്തിലും അം​ഗീകരിക്കാൻ കഴിയില്ലെന്ന നിലപാട് നേരത്തെ തന്നെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമാർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ മുന്നറിയിപ്പ് വകവയ്‌ക്കാതെയാണ് വീണ്ടും പാലസ്തീൻ അനുകൂല സംഘടനകൾ പ്രതിഷേധിച്ചത്. ഇതിനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നാണ് വിവരം.

സ്റ്റാർമറുടെ മുന്നറിയിപ്പിന് ശേഷവും ആയിരത്തോളം പേർ പ്രതിഷേധത്തിന് തടച്ചുകൂടി. ഈ സാഹചര്യത്തിലാണ് ലണ്ടൻ പൊലീസിന്റെ ഭാ​ഗത്ത് നിന്നും കടുത്ത നടപടിയുണ്ടായത്. 488 പേർക്കെതിരെ നിലവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.