വത്തിക്കാന്‍ സിറ്റി: ലിയോ പതിനാലാമൻ മാർപാപ്പാ തന്റെ പ്രഥമ അപ്പസ്തോലിക പ്രബോധനമായ ‘ദിലെക്സി തേ’ (Dilexi te – ഞാൻ നിന്നെ സ്നേഹിച്ചു)യില്‍ ഒപ്പുവെച്ചു. ഒക്ടോബർ നാല് ശനിയാഴ്ച രാവിലെ 8.30-ന് അപ്പസ്തോലിക കൊട്ടാരത്തിലെ സ്വകാര്യ ലൈബ്രറിയിൽ വെച്ചാണ് പാപ്പാ പ്രബോധനത്തിൽ ഒപ്പുവച്ചത്.
സ്റ്റേറ്റ് സെക്രട്ടേറിയറ്റിന്റെ പൊതുകാര്യങ്ങളുടെ പകരക്കാരനായ ആര്‍ച്ച് ബിഷപ്പ് എഡ്ഗർ പേഞ്ഞ പാറായുടെ സാന്നിധ്യത്തിലായിരുന്നു ഒപ്പുവെപ്പ് ചടങ്ങ്. അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ തിരുനാളിനോടനുബന്ധിച്ചാണ് ഈ പ്രബോധനം പുറത്തിറങ്ങുന്നത്.
ദിലെക്സി തേ എന്ന ഈ പ്രബോധനം പാപ്പായുടെ ആദ്യത്തെ അപ്പസ്തോലിക പ്രബോധനമാണെന്നതും ശ്രദ്ധേയമാണ്. പ്രബോധനം ഔദ്യോഗികമായി ഒക്ടോബർ ഒൻപത് വ്യാഴാഴ്ച രാവിലെ 11.30 ന് വത്തിക്കാന്റെ പ്രസ് ഓഫീസിൽ വെച്ച് പ്രസിദ്ധീകരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.