നെടുമ്പാശേരിയില്‍ വന്‍ ലഹരി വേട്ട; ആറ് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ഫാഷന്‍ ഡിസൈനര്‍ പിടിയില്‍

നെടുമ്പാശേരിയില്‍ വന്‍ ലഹരി വേട്ട; ആറ് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ഫാഷന്‍ ഡിസൈനര്‍ പിടിയില്‍

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ വന്‍ ലഹരിവേട്ട. ആറ് കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി ഫാഷന്‍ ഡിസൈനര്‍ പിടിയിലായി.

ബാങ്കോക്കില്‍ നിന്നെത്തിയ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുല്‍ ജലീല്‍ ജസ്മാലാണ് പിടിയിലായത്. ബാഗിന് അകത്ത് പ്രത്യേകം ഒളിപ്പിച്ച നിലയിലാണ് ആറ് കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്.

ബാങ്കോക്കില്‍ നിന്ന് കഞ്ചാവ് സിംഗപ്പൂരില്‍ എത്തിച്ച ശേഷമാണ് കേരളത്തിലേക്ക് കടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.