മഹാരാഷ്ട്രയില്‍ അഞ്ച് പേര്‍ക്ക് ഗില്ലെയ്ന്‍ ബാരെ സിന്‍ഡ്രം: എട്ട് പേര്‍ ഗുരുതരാവസ്ഥയില്‍; 26 പേര്‍ നിരീക്ഷണത്തില്‍

 മഹാരാഷ്ട്രയില്‍ അഞ്ച് പേര്‍ക്ക് ഗില്ലെയ്ന്‍ ബാരെ സിന്‍ഡ്രം:  എട്ട് പേര്‍ ഗുരുതരാവസ്ഥയില്‍; 26 പേര്‍ നിരീക്ഷണത്തില്‍

മുംബൈ: മഹാരാഷ്ട്രയില്‍ അപൂര്‍വ രോഗമായ ഗില്ലെയ്ന്‍ ബാരെ സിന്‍ഡ്രം (ജിബിഎസ്). പൂനെയിനാണ് രോഗ വ്യാപനം. രോഗ ലക്ഷണങ്ങളോടെ 26 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

അത്യാസന്ന നിലയിലുള്ള രണ്ട് പേരെ വെന്റിലേറ്ററിലേക്ക് മാറ്റി. എട്ട് പേരെ ഗുരതരാവസ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രോഗ ലക്ഷണമുള്ളവര്‍ പ്രതിദിനം കൂടുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് പുനെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു.

അതീവ ജാഗ്രത വേണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചു. ശരീരത്തിന്റെ പ്രതിരോധ സംവിധാനമായ പെരിഫറല്‍ നാഡീ വ്യവസ്ഥയെ ആക്രമിക്കുന്ന അപൂര്‍വ ന്യൂറോളജിക്കല്‍ അവസ്ഥയാണ് ഗില്ലെയ്ന്‍ ബാരെ സിന്‍ഡ്രം.

കാംപിലോ ബാക്റ്റര്‍ ജെജുനി എന്ന ബാക്ടീരിയയാണ് രോഗം പടര്‍ത്തുന്നതെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.