'ഭര്‍ത്താവിന്റെയും ബിനാമികളുടെയും പേരില്‍ സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടി': പി.പി ദിവ്യയ്ക്കെതിരെ കെ.എസ്.യു

'ഭര്‍ത്താവിന്റെയും ബിനാമികളുടെയും പേരില്‍ സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടി': പി.പി ദിവ്യയ്ക്കെതിരെ കെ.എസ്.യു

കണ്ണൂര്‍: മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയ്ക്കെതിരെ ഗുരുതര ആരോപണവുമായി കെ.എസ്.യു. പിപി ദിവ്യയ്ക്ക് ബിനാമി സ്വത്ത് ഇടപാടുകളുണ്ടെന്ന് കെ.എസ്.യു  സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് പറഞ്ഞു.

ഭര്‍ത്താവിന്റെയും ബിനാമികളുടെയും പേരില്‍ പി.പി ദിവ്യ സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടിയെന്നും മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ കരാറുകള്‍ ബിനാമി കമ്പനിക്ക് നല്‍കി. കമ്പനി ഉടമയായ ആസിഫിന്റേയും ദിവ്യയുടെ ഭര്‍ത്താവിന്റേയും പേരില്‍ സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടിയെന്നും ഷമ്മാസ് ആരോപിച്ചു.

കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് പി.പി ദിവ്യ. ആത്മഹത്യ പ്രേരണക്കുറ്റമാണ് അവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.