വധശ്രമത്തിൽ നിന്നും രക്ഷിച്ച സീക്രട്ട് സർവീസ് ഏജന്റിനെ രഹസ്യാന്വേഷണ ഡയറക്ടറായി നിയമിച്ച് ഡൊണാൾഡ് ട്രംപ്

വധശ്രമത്തിൽ നിന്നും രക്ഷിച്ച സീക്രട്ട് സർവീസ് ഏജന്റിനെ രഹസ്യാന്വേഷണ ഡയറക്ടറായി നിയമിച്ച് ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ ഡിസി: വധശ്രമത്തിൽ നിന്നും രക്ഷിച്ച സീക്രട്ട് സർവീസ് ഏജന്റ് സീൻ കുറാനെ രഹസ്യാന്വേഷണ ഡയറക്ടറായി നിയമിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പെൻസിൽവാനിയയിൽ നടന്ന റാലിയിലാണ് ട്രംപിന് നേരെ വധശ്രമമുണ്ടായത്.

സുരക്ഷാ ഉദ്യോ​ഗസ്ഥരുടെ അവസരോചിതമായ ഇടപെടലാണ് ട്രംപിന്റെ ജീവൻ രക്ഷിച്ചത്. അന്ന് ട്രംപിനെ വളഞ്ഞ സീക്രട്ട് സർവീസ് ഏജന്റുമാരിൽ പ്രധാനിയാണ് സീൻ കുറാൻ. അന്ന് പ്രചരിച്ച ചിത്രങ്ങളിൽ ട്രംപിന്റെ വലതുവശത്തുള്ള സൺഗ്ലാസ് ധരിച്ച ആളാണെന്ന് സീൻ കുറാനെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സീൻ കുറാൻ വർഷങ്ങളായി എന്റെ കുടുംബത്തെ സംരക്ഷിക്കുകയാണ്. അതുകൊണ്ടാണ് സീക്രട്ട് സർവീസിലെ ധീരരായ പുരുഷന്മാരെയും നയിക്കാൻ അദേഹത്തെ തിര‍ഞ്ഞെടുത്തതെന്ന് ട്രംപ് പറഞ്ഞു. പെൻസിൽവാനിയയിലെ ബട്ട്‌ലറിൽ ഒരു കൊലയാളിയുടെ ബുള്ളറ്റിൽ നിന്ന് എന്റെ ജീവൻ രക്ഷിക്കാൻ അദേഹം സ്വന്തം ജീവൻ പണയപ്പെടുത്തി ധൈര്യം തെളിയിച്ചു. യുഎസ് രഹസ്യാന്വേഷണ വിഭാഗത്തെ കൂടുതൽ ശക്തമാക്കാൻ സീൻ കുറാന് കഴിയുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും ട്രംപ് പങ്കിട്ട പോസ്റ്റിൽ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.