വീണ്ടും അടിതെറ്റി കൊമ്പന്മാർ; ഈസ്റ്റ് ബംഗാളിനോട് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്

വീണ്ടും അടിതെറ്റി കൊമ്പന്മാർ; ഈസ്റ്റ് ബംഗാളിനോട് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്

കൊൽക്കത്ത: തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ പോയിന്റുകൾ നേടിയ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി എവേ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ എഫ്‌സിയോട് 2-1ന് തോറ്റു. 20ാം മിനിറ്റിൽ മലയാളി താരം പി.വി വിഷ്ണുവിലൂടെ മുന്നിലെത്തിയ ആതിഥേയ ടീം 72ാം മിനിറ്റിൽ ഹിജാസി മഹെറിലൂടെ ലീഡ് കൂട്ടി.

84ാം മിനിറ്റിൽ ഡാനിഷ് ഫാറൂഖ് ആണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ കണ്ടെത്തിയത്. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ ആതിഥേയർക്ക് തന്നെയായിരുന്നു മുൻതൂക്കം. കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചതും അവർ തന്നെ.

തോറ്റെങ്കിലും 18 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്ത് തുടരുന്നു. തുടർച്ചയായ മൂന്ന് തോൽവിക്ക് ശേഷം വിജയവഴിയിലെത്തിയ ഈസ്റ്റ് ബംഗാൾ 17 പോയിന്റുമായി 11ാം സ്ഥാനത്താണ്. ജനുവരി 30 ന് ചെന്നൈയിൻ എഫ്‌സിയുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയമാണ് വേദി. ആദ്യ ആറുസ്ഥാനങ്ങളിൽ ഇടം നേടിയാൽ മാത്രമേ ടീമിന് മുന്നിൽ പ്ലേ ഓഫ് സാധ്യത തെളിയുകയുള്ളൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.