ദുബായ്: ഏഷ്യാകപ്പില്‍ യുഎഇക്കെതിരെ പാകിസ്ഥാന്‍ കളിക്കില്ല. മാച്ച് റഫറിയെ മാറ്റണമെന്ന ആവശ്യം ഐസിസി അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ മത്സരത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഇന്ന് രാത്രി എട്ടിനാണ് മത്സരം നടക്കേണ്ടിയിരുന്നത്.
ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നിയന്ത്രിച്ച മാച്ച് റഫറി ആന്‍ഡി പൈക്‌റോഫ്റ്റിനെ ടൂര്‍ണമെന്റില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു. മത്സരത്തിന്റെ ടോസിന് മുന്‍പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമായി ഹസ്തദാനം നടത്തരുതെന്ന് പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയോട് മാച്ച് റഫറി ആവശ്യപ്പെട്ടതായി പിസിബി ആരോപിച്ചിരുന്നു. ഇത് സ്‌പോര്‍ട്‌സ്മാന്‍ ഷിപ്പിന് എതിരാണെന്നും മാച്ച് റഫറി പക്ഷപാതം കാണിച്ചെന്നും ആരോപിച്ചായിരുന്നു പരാതി.
ഏഷ്യാ കപ്പില്‍ യുഎഇയ്‌ക്കെതിരായ നിര്‍ണായക മത്സരത്തിന് മുന്‍പുള്ള വാര്‍ത്താ സമ്മേളനം പാകിസ്ഥാന്‍ റദ്ദാക്കുകയും ചെയ്തിരുന്നു. ഇതോടെ ഇന്ത്യയും യുഎഇയും സൂപ്പര്‍ ഫോര്‍ യോഗ്യത നേടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.