അമേരിക്കയെ ആവേശഭരിതത്തിലാക്കി ‘മാർച്ച് ഫോർ ലൈഫ്’; പതിനായിരങ്ങൾ പങ്കെടുത്തു; 23 പ്രോ - ലൈഫ്‌ പ്രവർത്തകർക്ക് മാപ്പ് നൽകി ട്രംപ്

അമേരിക്കയെ ആവേശഭരിതത്തിലാക്കി ‘മാർച്ച് ഫോർ ലൈഫ്’; പതിനായിരങ്ങൾ പങ്കെടുത്തു; 23 പ്രോ - ലൈഫ്‌ പ്രവർത്തകർക്ക് മാപ്പ് നൽകി ട്രംപ്

വാഷിങ്ടൺ ഡിസി: ഗർഭസ്ഥ ശിശുക്കളുടെ ജീവന്റെ സംരക്ഷണത്തിനായി നടത്തുന്ന ‘മാർച്ച് ഫോർ ലൈഫ്’ മൂവ്മെന്റിന്റെ 52-ാം വാർഷികം വാഷിങ്ടൺ ഡി.സി യിൽ നടന്നു. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് പ്രോ-ലൈഫ്‌ പ്രവർത്തകർ പങ്കെടുത്തു.

പ്രവർത്തകരെ ആവേശഭരിതത്തിലാക്കി അമേരിക്കയിലെ ഏറ്റവും വലിയ ഭ്രൂണഹത്യ വിരുദ്ധ റാലിയെ വീഡിയോയിലൂടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിസംബോധന ചെയ്തു. ഭ്രൂണഹത്യ ക്ലിനിക്കുകൾ ഉപരോധിച്ചതിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട 23 പ്രോലൈഫ് പ്രവർത്തകർക്ക് പ്രസിഡന്റ് മാപ്പ് നൽകി.

എന്റെ രണ്ടാം ടേമിൽ ഞങ്ങൾ വീണ്ടും അഭിമാനത്തോടെ കുടുംബങ്ങളെയും ജീവനെയും സംരക്ഷിക്കും. നിങ്ങളുടെ മഹത്തായ പിന്തുണയ്ക്കും ഒ രിക്കലും പ്രതീക്ഷ കൈവിടാത്തതിന് നന്ദി. ദൈവം നിങ്ങളെയും അമേരിക്കയെയും അനുഗ്രഹിക്കട്ടെയെന്ന് ട്രംപ് സന്ദേശത്തിനിടെ പറഞ്ഞു. അമേരിക്കയുടെ വൈസ് പ്രസിഡന്റ് ജെ. ഡി വാൻസ് മാർച്ച് ഫോർ ലൈഫിൽ പങ്കെടുത്തു. പ്രോ - ലൈഫ് അംഗങ്ങളുടെ കൂടെ ഒരു വേദിയിൽ നിൽക്കുക എന്നത് അഭിമാനാർഹമാണെന്ന് തദവസരത്തിൽ അദേഹം പറഞ്ഞു.

മാർച്ച് ഫോർ ലൈഫ്

പ്രോ - ലൈഫ് പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ വാർഷിക പരിപാടിയായ ‘മാർച്ച് ഫോർ ലൈഫ്’ ഗർഭസ്ഥ ശിശുക്കളെ സംരക്ഷിക്കുന്നതിനും അമ്മമാരെ പിന്തുണയ്ക്കുന്നതിനുമാണ് നടത്തപ്പെടുന്നത്. ഡിഫെൻസ് ഫണ്ടിന്റേയും മാർച്ച് ഫോർ എഡ്യുക്കേഷന്റേയും സഹകരണത്തോടെയാണ് റാലി സംഘടിപ്പിക്കുന്നത്.


അമേരിക്കയിൽ നടന്ന മാർച്ച് ഫോർ ലൈഫിൽ നിന്നുള്ള ദൃശ്യം

ലോകത്തിലെ ‘ഏറ്റവും വലിയ വാർഷിക മനുഷ്യാവകാശ പ്രകടനം’ എന്ന് വിശേഷിപ്പിക്കുന്ന മാർച്ച് ഫോർ ലൈഫ് രാജ്യവ്യാപകമായി ഗർഭഛിദ്രം നിയമവിധേയമാക്കിയ 1973 ലെ സുപ്രധാന സുപ്രീം കോടതി കേസ് റോയ് വേഴ്സിന്റെ വാർഷികത്തോടനുബന്ധിച്ചാണ് എല്ലാ വർഷവും ജനുവരിയിൽ നടത്തുന്നത്.

2018 മാർച്ചിൽ അമേരിക്കയിലെ മിസിസിപ്പി സംസ്ഥാനം ജെസ്റ്റേഷനൽ ഏജ് ആക്റ്റ് പാസാക്കി. ഗർഭാവസ്ഥയുടെ ആദ്യ 15 ആഴ്ചകൾക്ക് ശേഷമുള്ള ഗർഭഛിദ്രം നിരോധിക്കുന്നതായിരുന്നു ആ നിയമം. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാലോ ഗർഭസ്ഥ ശിശുവിന്റെ ഗുരുതരമായ വൈകല്യങ്ങളാലോ അല്ലാതെ ഗർഭഛിദ്രം അനുവദിക്കുന്നില്ല.

ബലാത്സംഗമോ അഗമ്യഗമനമോ( ബന്ധുക്കൾ മൂലമുള്ള ഗർഭധാരണം ) ആയ ഗർഭധാരണ കേസുകൾ ഒഴിവാക്കിയിട്ടില്ല. ഗവർണർ ഫിൽ ബ്രയന്റ് ബില്ലിൽ ഒപ്പുവച്ച്കൊണ്ട് ഇങ്ങനെ പറഞ്ഞു"ഗർഭസ്ഥ ശിശുവിന് അമേരിക്കയിലെ ഏറ്റവും സുരക്ഷിതമായ സ്ഥലമാക്കി മിസിസിപ്പിയെ മാറ്റാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. ആ ലക്ഷ്യം കൈവരിക്കാൻ ഈ ബിൽ ഞങ്ങളെ സഹായിക്കും.

"ഏകദേശം അരമണിക്കൂറിനുള്ളിൽ തനിക്കെതിരെ കേസ് കൊടുക്കുമെന്നും അത് നേരിടാൻ താൻ തയാറാണ് എന്നും ബിൽ ഒപ്പുവയ്ക്കുന്ന അവസരത്തിൽ അദേഹം പറഞ്ഞു. ബിൽ പാസായി ഒരു ദിവസത്തിനുള്ളിൽ സംസ്ഥാനത്തെ അവശേഷിക്കുന്ന ഏക അബോർഷൻ ക്ലിനിക്കായ ജാക്‌സൺ വിമൻസ് ഹെൽത്ത് ഓർഗനൈസേഷൻ ബില്ലിന്റെ ഭരണഘടനാ സാധുതയെ വെല്ലുവിളിച്ച് സംസ്ഥാനത്തിനെതിരെ കേസ് കൊടുത്തു.


അമേരിക്കയിൽ നടന്ന മാർച്ച് ഫോർ ലൈഫിൽ നിന്നുള്ള ദൃശ്യം

മിസിസിപ്പിയിലെ സതേൺ ഡിസ്ട്രിക്റ്റിനായുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിസ്ട്രിക്റ്റ് കോടതിയിലെ ജഡ്ജി കാൾട്ടൺ ഡബ്ല്യു റീവ്സ് കേസ് പരിഗണിച്ചു. 2018 നവംബറിൽ റീവ്സ് ക്ലിനിക്കിന് വേണ്ടി നിലകൊള്ളുകയും നിയമം നടപ്പിലാക്കുന്നതിൽ നിന്ന് സംസ്ഥാനത്തെ വിലക്കുകയും ചെയ്തു.

ഭ്രൂണത്തിന്റെ പ്രവർത്തനക്ഷമത ഇരുപത്തി മൂന്നും ഇരുപത്തി നാലും ആഴ്ചകളുടെ ഇടയിൽ ആരംഭിക്കുന്നു എന്നതിന്റെ തെളിവുകളുടെ അടിസ്ഥാനത്തിൽ അബോർഷൻ നിരോധനത്തെ ന്യായീകരിക്കാൻ മിസിസിപ്പിക്ക് നിയമാനുസൃതമായ കാരണങ്ങൾ ഇല്ല എന്ന് റീവ്സ് വാദിച്ചു. 2019 നവംബറിൽ 3-0 എന്ന അഭിപ്രായത്തിൽ റീവ്സിന്റെ വിധി ശരിവച്ചു. കീഴ്‌ക്കോടതിയുടെ വിധിക്കെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചു.

റോയിലെ കോടതി വിധിക്ക് ശേഷം 60 ദശലക്ഷത്തിലധികം ഗർഭസ്ഥ ശിശുക്കൾ കൊല്ലപ്പെട്ടു. എന്നാൽ 2022 ജൂണിൽ ഡോബ്സ് വേഴ്സസ് ജാക്സൺ വിമൻസ് ഹെൽത്ത് ഓർഗനൈസേഷന്റെ മിസിസിപ്പി അബോർഷൻ കേസിന്റെ വെളിച്ചത്തിൽ സുപ്രീം കോടതിയുടെ തീരുമാനത്തോടെ വിധി റദ്ദാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.