എഴുപതാം പിറന്നാള്‍ നിറവില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ

 എഴുപതാം പിറന്നാള്‍ നിറവില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ഇന്ന് എഴുപതാം പിറന്നാള്‍. അദേഹം ആഗോള കത്തോലിക്കാ സഭയുടെ 267-ാം മാര്‍പാപ്പയായി ചുമതലയേറ്റെടുത്തതിന് ശേഷമുള്ള ആദ്യ ജന്മദിനമാണ് ഇന്ന്. അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയ്ക്കുള്ള പിറന്നാള്‍ കേക്കുമായി വത്തിക്കാനിലെ യു.എസ് അംബാസിഡര്‍ ബ്രയാന്‍ ബെര്‍ച്ച് എത്തി.

വത്തിക്കാനിലെ ജീവനക്കാര്‍ കഴിഞ്ഞ ദിവസം വലിയൊരു പീത്സയും മാര്‍പാപ്പയ്ക്ക് ജന്മദിന ഉപഹാരമായി നല്‍കിയിരുന്നു. 1955 സെപ്റ്റംബര്‍ 14 ന് അമേരിക്കയിലെ ചിക്കാഗോയിലാണ് അദേഹം ജനിച്ചത്. ഇറ്റാലിയന്‍-അമേരിക്കന്‍ കുടുംബത്തില്‍ വളര്‍ന്ന അദേഹം ആഴമേറിയ കത്തോലിക്കാ വിശ്വാസത്തിന്റെ പാരമ്പര്യത്തിലാണ് വളര്‍ന്നത്. ലൊയോള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫിലോസഫിയില്‍ ബിരുദം നേടിയ ശേഷം റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കി.

1982 ല്‍ 27-ാം വയസില്‍ വൈദികനായി അഭിഷിക്തനായി. 2001 ല്‍ അദേഹത്തെ പെറുവിലെ ട്രുജിയോ രൂപതയിലെ മെത്രാനായി നിയമിച്ചു. 2019 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അദേഹത്തെ വത്തിക്കാന്റെ ബിഷപ്പുമാര്‍ക്കുള്ള സിനഡിന്റെ തലവനായി നിയമിച്ചു. 2023 ല്‍ അദേഹം കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. ആഗോള കത്തോലിക്കാ സഭയുടെ 267-ാമത് തലവനും അമേരിക്കയില്‍ നിന്നുളള ആദ്യ പോപ്പുമായി 2025 മെയ് 18 ന് അദേഹം ചുമതലയേറ്റു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.