വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുനാൾ സാഘോഷം കൊണ്ടാടി ഇസ്രയേലിലെ വിശ്വാസി സമൂഹം

വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുനാൾ സാഘോഷം കൊണ്ടാടി ഇസ്രയേലിലെ വിശ്വാസി സമൂഹം

ടെൽ അവിവ് : വിശുദ്ധ സെബസ്റ്റ്യാനോസിന്റെ നാലാമത് വാർഷിക തിരുനാൾ സാഘോഷം കൊണ്ടാടി ഇസ്രയേലിലെ വിശ്വാസി സമൂഹം. കർദിനാൾ പാത്രിയർക്കീസ് ​​പിയർ ബാപ്റ്റിസ്ത പിസ്സബല്ല ഒ ഫ്‌ എം പൊന്തിഫിക്കൽ ദിവ്യബലിക്കും പ്രാർത്ഥനകൾക്കും പ്രദിക്ഷണത്തിനും മുഖ്യകാർമികനായിരുന്നു.

ടെൽ അവീവ് സെന്റ് പീറ്റഴ്സ് ചർച്ച് കവാടത്തിൽ കർദിനാളിനെ വിശ്വാസി സമൂഹം സ്വാ​ഗതം ചെയ്തു. മലയാളം കമ്യൂണിറ്റിയുടെ ചാർജുള്ള ഫാ. പ്രദീപ് കള്ളിയത്ത് ഒ ഫ്‌ എം കർദിനാളിനെ മാലയിട്ട് സ്വീകരിച്ചു. ആശ്രമത്തിന്റെ അസിസ്റ്റന്റ് സുപ്പീരിയർ ഫാ അപ്പോളിനാരെ ഒ ഫ് എം ബൊക്കെ കൊടുത്തു.