ഹമാസ് ഭീകരാക്രമണത്തിൽ ഭാര്യയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളും കൊല്ലപ്പെട്ട ബിബാസ് തിരികെ നാട്ടിലേക്ക് ; മൂന്ന് ഇസ്രയേലി ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്

ഹമാസ് ഭീകരാക്രമണത്തിൽ ഭാര്യയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളും കൊല്ലപ്പെട്ട ബിബാസ് തിരികെ നാട്ടിലേക്ക് ; മൂന്ന് ഇസ്രയേലി ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്

ടെൽ അവീവ് : വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ഹമാസ് മൂന്ന് ഇസ്രയേലി ബന്ദികളെ കൂടി കൈമാറി. ജനുവരി 19ന് ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ ആരംഭിച്ചതിന് ശേഷമുള്ള നാലാമത്തെ ബന്ദികളുടെ മോചനമാണിത്. യാർഡൻ ബിബാസ് (34), ഓഫർ കാൽഡെറോൺ (53), യുഎസ് - ഇസ്രായേൽ പൗരനായ കീത്ത് സീഗൽ (65) എന്നിവരെയാണ് ഇന്ന് ഹമാസ് മോചിപ്പിച്ചത്. 484 ദിവസം തടവിൽ കഴിഞ്ഞതിന് ശേഷമാണ് ഇവരെ മോചിപ്പിച്ചിരിക്കുന്നത്.

വെടിനിർത്തൽ കരാർ പ്രകാരം മോചിപ്പിക്കപ്പെട്ട ആദ്യത്തെ അമേരിക്കക്കാരനാണ് കീത്ത് സീഗൽ. ഒക്‌ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തെ തുടർന്നാണ് 65 കാരനായ സീഗലിനെയും ഭാര്യ അവിവയെയും വീട്ടിൽ നിന്ന് പിടികൂടിയിരുന്നത്. 2023 നവംബറിലെ ബന്ദി-തടവുകാരുടെ കൈമാറ്റത്തിനിടെ സീഗലിന്റെ ഭാര്യ അവിവയെ ഹമാസ് മോചിപ്പിച്ചിരുന്നു.

ഇന്ന് മോചിപ്പിക്കപ്പെട്ട മറ്റൊരു ബന്ദിയായ ഓഫർ കാൽഡെറോൺ ഫ്രഞ്ച് - ഇസ്രായേൽ പൗരനാണ്. അദേഹത്തിന്റെ മോചനത്തിൽ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ സന്തോഷം പ്രകടിപ്പിച്ചു. ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ഭീകരാക്രമണത്തിൽ കാൽഡെറോണിനെയും രണ്ട് മക്കളെയും തടവിലാക്കിയിരുന്നു. 2023 നവംബറിലെ ബന്ദി കൈമാറ്റ ഇടപാടിൽ കാൽഡെറോണിൻ്റെ രണ്ട് മക്കളായ എറസും സഹറും മോചിതരായി.

ഇസ്രയേൽ പൗരനായ യാർഡൻ ബിബാസ് ആണ് ഇന്ന് മോചിപ്പിക്കപ്പെട്ട മറ്റൊരാൾ. ബിബാസ്, ഭാര്യ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് കഫീർ, നാല് വയസുള്ള ഏരിയേൽ എന്നിവരെയും ഹമാസ് തീവ്രവാദികൾ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ബിബാസിന്റെ ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും പിന്നീട് കൊല്ലപ്പെട്ട നിലയിൽ ഗാസയിൽ നിന്നും കണ്ടെത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.