തിരുവനന്തപുരം : കേരളത്തില്‍ ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ട് ഡിഗ്രി മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
വടക്കന്‍ കേരളത്തിലായിരിക്കും ഉയര്‍ന്ന ചൂട് അനുഭവപ്പെടുക. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
താപനില വര്‍ധിക്കുമ്പോള്‍ ആരോഗ്യ കാര്യത്തിലും അതീവ ശ്രദ്ധ പുലര്‍ത്തണം. നിര്‍ജലീകരണം, ക്ഷീണം, സൂര്യാതപം, സൂര്യാഘാതം എന്നിവയേല്‍ക്കാന്‍ സാധ്യത കൂടുതലുള്ള സമയമാണിത്. ധാരാളം വെള്ളം കുടിക്കുക, നിറം കുറഞ്ഞ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക തുടങ്ങിയവ ശ്രദ്ധിക്കണം. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. സൂര്യാതപ, സൂര്യാഘാത ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.