ബംഗളൂരു: അമേരിക്കയുടെയും റഷ്യയുടെയും യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ എത്തി. കര്‍ണാടകയിലെ യെലഹങ്ക വ്യോമതാവളത്തില്‍ നടക്കുന്ന എയ്റോ ഇന്ത്യ പ്രതിരോധ പ്രദര്‍ശനത്തിലാണ് അമേരിക്കയുടെയും റഷ്യയുടെയും അത്യാധുനിക പോര്‍ വിമാനങ്ങളെത്തിയത്.
അമേരിക്കയുടെ അത്യാധുനിക സ്റ്റെല്‍ത്ത് വിമാനമായ എഫ്-35 ഉം റഷ്യന്‍ സ്റ്റെല്‍ത്ത് ഫൈറ്ററായ എസ്.യു-57ഉം ആണ് ഇത്തവണ എയ്റോ ഇന്ത്യയിലെ ശ്രദ്ധേയ താരങ്ങള്‍. ലോകത്ത് ഇന്നുള്ളതിലേറ്റവും മികച്ച അത്യാധുനിക യുദ്ധ വിമാനങ്ങളിലൊന്നാണ് അമേരിക്കയുടെ എഫ്-35. അമേരിക്കന്‍ വ്യോമസേനയുടെ ഭാഗമായ ഈ യുദ്ധവിമാനം ഇന്ന് സഖ്യകക്ഷികളും ഉപയോഗിക്കുന്നുണ്ട്.
അതേസമയം റഷ്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എസ്.യു-57 പൂര്‍ണതോതില്‍ സേനയുടെ ഭാഗമായിട്ടില്ല. എന്നിരുന്നാലും ഇരു യുദ്ധവിമാനങ്ങളും നേരിട്ട് സൈനിക നീക്കങ്ങളില്‍ ഭാഗമായിട്ടുണ്ട്. എന്നാല്‍ നേരിട്ട് ഒരേസ്ഥലത്ത് ഇതുവരെ എത്തിയിട്ടില്ല. ആ ചരിത്രമാണ് എയ്റോ ഇന്ത്യയില്‍ രചിക്കപ്പെട്ടത്. എസ്.യു-57 വ്യോമാഭ്യാസ പ്രകടനങ്ങള്‍ നടത്തിയെങ്കിലും അമേരിക്കന്‍ വിമാനം പ്രദര്‍ശനത്തിന് വേണ്ടി മാത്രമായാണ് എത്തിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.