മാര്‍ച്ച് ഒന്ന് മുതല്‍ ഡിജിറ്റല്‍ ആര്‍.സി; വാഹന ഉടമകള്‍ ഈ മാസം തന്നെ ആധാറില്‍ നല്‍കിയ മൊബൈല്‍ നമ്പരുമായി ബന്ധിപ്പിക്കണം

മാര്‍ച്ച് ഒന്ന് മുതല്‍ ഡിജിറ്റല്‍ ആര്‍.സി;  വാഹന ഉടമകള്‍ ഈ മാസം തന്നെ ആധാറില്‍ നല്‍കിയ മൊബൈല്‍ നമ്പരുമായി ബന്ധിപ്പിക്കണം

തിരുവനന്തപുരം: അടുത്ത മാസം ഒന്ന് മുതല്‍ സംസ്ഥാനത്ത് വാഹനങ്ങളുടെ ആര്‍.സി ബുക്കുകള്‍ പൂര്‍ണമായും ഡിജിറ്റലാകും. ആര്‍സി ബുക്കുകള്‍ പ്രിന്റെടുത്ത് നല്‍കുന്നതിന് പകരമായിട്ടാണ് ഡിജിറ്റല്‍ രൂപത്തിലാക്കുന്നത്. ഇതിന്റെ ഭാഗമായി ചില നിര്‍ദേശങ്ങളും ഗതാഗത വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഈ മാസം തന്നെ എല്ലാ വാഹന ഉടമകളും ആര്‍.സി ആധാറില്‍ കൊടുത്ത മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പു വരുത്തണമെന്ന് ഗതാഗത കമ്മീഷണര്‍ എച്ച്. നാഗരാജു പറഞ്ഞു.

സ്വന്തമായോ അല്ലെങ്കില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ നമ്പറുകള്‍ അപ്ഡേറ്റ് ചെയ്യാം. വാഹനം വാങ്ങി ഒരു മണിക്കൂറിനുള്ളില്‍ തന്നെ പരിവാഹന്‍ വാഹന്‍ വെബ്സൈറ്റില്‍ നിന്ന് ആര്‍.സി ബുക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

ആധാറില്‍ കൊടുത്ത മൊബൈല്‍ നമ്പറുമായി ബന്ധപ്പെടുത്തിയാല്‍ വാഹന ഉടമക്ക് ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ചു മാത്രമേ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്താന്‍ സാധിക്കൂ. ഉടമസ്ഥാവകാശം മാറ്റുന്നതിനും പുതിയ പരിഷ്‌കാരം ഉപയോഗപ്പെടും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.