ബെംഗളൂരു: ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം ബൈക്കില്‍ സഞ്ചരിയ്ക്കുന്നതിനിടെ അക്രമിക്കാനെത്തിയ പുലിയെ യുവാവ് കൊന്നു. കര്‍ണാടകയിലെ ഹസൻ അരസിക്കെരെയില്‍ ആണ് സംഭവം. ബൈക്കില്‍ പോകുകയായിരുന്ന രാജഗോപാല്‍ നായിക്കിനും കുടുംബത്തിനും നേരെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്.
മകള്‍ കിരണിനെ പുലി ആക്രമിക്കുന്നതു കണ്ടതോടെ രാജഗോപാല്‍ പുലിയുടെ കഴുത്തില്‍ പിടിമുറുക്കി. ഏറ്റുമുട്ടലിൽ. രാജഗോപാലിന്റെ മുഖത്തും സാരമായ പരുക്കേറ്റു. രക്തം വാര്‍ന്നൊഴുകിയിട്ടും രാജഗോപാല്‍ പിടിവിടാന്‍ തയ്യാറായില്ല. ഒടുവില്‍ പുലി ചത്തുവീണു. ഭാര്യ ചന്ദ്രമ്മക്ക് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ശബ്‌ദം കേട്ടെത്തിയ പ്രദേശവാസികളാണ് കുടുംബത്തെ ആശുപത്രിയിലെത്തിച്ചത്. പുലിയുടെ ആക്രമണത്തില്‍ നിന്നും കുടുംബത്തെ രക്ഷിച്ച രാജഗോപാല്‍ നായിക്കിന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ 25,000 രൂപ പാരിതോഷികം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.