രൂപ വീണ്ടും 87 ലേക്ക്: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു; ഓഹരി വിപണിയിലും ഇടിവ്

 രൂപ വീണ്ടും 87 ലേക്ക്: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു; ഓഹരി വിപണിയിലും ഇടിവ്

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ എട്ടു പൈസയുടെ നഷ്ടത്തോടെ 86.96 എന്ന നിലയിലാണ് രൂപ.

ഇന്നലെ രൂപ 16 പൈസയുടെ നഷ്ടമാണ് നേരിട്ടത്. 86.87 എന്ന നിലയിലാണ് ഇന്നലെ രൂപയുടെ വിനിമയം അവസാനിച്ചത്. ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ കൂട്ടുമെന്ന പ്രഖ്യാപനവുമാണ് വിപണിയെ സ്വാധീനിക്കുന്നത്.
അതിനിടെ ഓഹരി വിപണി നഷ്ടത്തിലാണ്. 

ഇന്നലെ നേട്ടത്തോടെ വ്യാപാരം അവസാനിച്ച ഓഹരി വിപണി വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ നഷ്ടം നേരിടുന്നതാണ് ദൃശ്യമായത്. സെന്‍സെക്സ് 200 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റിയിലും സമാനമായ ഇടിവ് ഉണ്ടായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.