പ്രധാനമന്ത്രി ഖത്തര്‍ അമീറുമായി നടത്തിയ ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനങ്ങള്‍; രണ്ട് കരാറുകളിലും അഞ്ച് ധാരണാ പത്രങ്ങളിലും ഒപ്പിട്ടു

പ്രധാനമന്ത്രി ഖത്തര്‍ അമീറുമായി നടത്തിയ ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനങ്ങള്‍; രണ്ട്  കരാറുകളിലും അഞ്ച്  ധാരണാ പത്രങ്ങളിലും  ഒപ്പിട്ടു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഖത്തര്‍ അമീര്‍ ഷെയ്ക് തമീം ബിന്‍ ഹമദ് അല്‍താനിയുമായി ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലെ സൗഹൃദം ശക്തിപ്പെടുത്താന്‍ തീരുമാനമായി.

രണ്ട് കരാറുകളിലും അഞ്ച് ധാരണാ പത്രങ്ങളിലും ഇരു രാജ്യങ്ങളും ഒപ്പു വച്ചു. ഉഭയകക്ഷി വ്യാപാരം അടുത്ത അഞ്ച് വര്‍ഷത്തില്‍ ഇരട്ടിയാക്കാനും ചര്‍ച്ചകളില്‍ തീരുമാനമായി. വിദേശകാര്യ മന്ത്രാലയ സെക്രട്ടറി അരുണ്‍ കുമാര്‍ ചാറ്റര്‍ജി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഇന്ത്യയില്‍ സ്മാര്‍ട്ട് സിറ്റികളിലും ഫുഡ് പാര്‍ക്കിലും അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലും നിക്ഷേപം നടത്തുമെന്ന് ഖത്തര്‍ അമീര്‍ അറിയിച്ചു. ഖത്തറില്‍ നിന്ന് കൂടുതല്‍ എല്‍എന്‍ജി വാങ്ങാന്‍ ഇന്ത്യയും തീരുമാനിച്ചു. ഖത്തറിന് ഇന്ത്യന്‍ സമൂഹം നല്‍കുന്ന സംഭാവനയ്ക്ക് ഖത്തര്‍ അമീര്‍ നന്ദി അറിയിച്ചു.

പ്രധാനമന്ത്രിയും ഖത്തര്‍ അമീറും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യ-ജിസിസി സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചയായി. സ്വതന്ത്ര വ്യാപാര കരാറില്‍ ഖത്തറും താല്‍പര്യം അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷവും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.

ഖത്തര്‍ ജയിലുകളില്‍ 600 ഇന്ത്യക്കാരുണ്ടെന്നും വധശിക്ഷ ഒഴിവാക്കിയെങ്കിലും മുന്‍ നാവിക സേന ഉദ്യോഗസ്ഥനെതിരെ ഖത്തറില്‍ കോടതി നടപടിയുണ്ടെന്നും വിദേശകാര്യ മന്ത്രാലയം ഖത്തര്‍ അമീറിനെ അറിയിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.