ന്യൂഡല്‍ഹി: അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ സിബിഎസ്ഇ പത്ത്, പന്ത്രണ്ട്  ക്ലാസുകളില്‍ വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷകള്‍ നടത്തുമെന്ന് റിപ്പോര്‍ട്ട്. കുട്ടികളില്‍ പരീക്ഷാപ്പേടിയും സമ്മര്‍ദവും കുറയ്ക്കുന്നതിനുള്ള 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 
പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ ഒരു അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്ക് രണ്ട് തവണ ബോര്‍ഡ് പരീക്ഷകള്‍ എഴുതാന്‍ കഴിയും. ഇതിലെ മികച്ച സ്‌കോറായിരിക്കും ഉന്നത വിദ്യാഭ്യാസത്തിനുള്‍പ്പെടെ പരിഗണിക്കുക. പരീക്ഷകള്‍ രണ്ട് തവണയാക്കുന്നത് സംബന്ധിച്ച് മുന്‍പ് തന്നെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തത വരുത്തിയിരുന്നു. 
നാഷണ്‍ല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ (എന്‍ടിഎ) പരീക്ഷകളെ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യു.പി.എസ്.സി) മാതൃകയില്‍ കുറ്റമറ്റതാക്കാനാണ് കേന്ദ്രം ആഗ്രഹിക്കുന്നതെന്നും എന്‍ടിഎയുടെ നവീകരണത്തിനായി ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്ണന്‍ കമ്മിറ്റി മുന്നോട്ടു വച്ച നിര്‍േദശങ്ങള്‍ നടപ്പാക്കുമെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞിരുന്നു.
പരീക്ഷാ പരിഷ്‌കാരങ്ങള്‍ക്ക് പുറമേ 2026-27 അദ്ധ്യയന വര്‍ഷം മുതല്‍ ബോര്‍ഡുമായി അഫിലിയേറ്റ് ചെയ്തിട്ടുളള 260 വിദേശ സ്‌കൂളുകള്‍ക്കായി സിബിഎസ്ഇ ആഗോള പാഠ്യ പദ്ധതി പുറത്തിറക്കും. ഇന്ത്യന്‍ വിദ്യാഭ്യാസ മൂല്യങ്ങളെ ആഗോള തലത്തിലെ മികച്ച രീതികളുമായി യോജിപ്പിച്ച് വിദ്യാര്‍ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പു വരുത്തുന്ന തരത്തിലായിരിക്കും പദ്ധതി. പാഠ്യ പദ്ധതിയില്‍ പ്രധാന ഇന്ത്യന്‍ വിഷയങ്ങളും ഉള്‍പ്പെടുത്തും.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.