ബർലിൻ: ജർമനിയിൽ പൊതു തിരഞ്ഞെടുപ്പ് ഇന്ന്. ആധുനിക ജർമനിയുടെ ചരിത്രം തിരുത്തിക്കുറിക്കാൻ സാധ്യതയുള്ളതായിരിക്കും തിരഞ്ഞെടുപ്പെന്നാണ് പ്രവചനം. 9.2 ദശലക്ഷം പൗരന്മാർ സമ്മതിദാനവകാശം വിനിയോഗിക്കും. നവംബറിൽ ജർമൻ ചാൻസലർ ഒലാഫ് ഷൊൾസ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായതിനെ തുടർന്നാണ് ജർമനിയിൽ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
അധികാരത്തിലുണ്ടായിരുന്ന മധ്യ ഇടതുപക്ഷ സഖ്യത്തിന് പകരം പ്രധാന പ്രതിപക്ഷമായ യാഥാസ്ഥിതിക ക്രിസ്ത്യൻ ഡെമോക്രാറ്റുകളുടെ സ്ഥാനാര്‍ഥി ഫ്രെഡ്രിക് മെർസ് അധികാരത്തിൽ വരുമെന്നാണ് സർവേകൾ പ്രവചിക്കുന്നത്. നവനാസി ആശയങ്ങൾ പുലർത്തുന്ന ജർമൻ തീവ്രവലതുപക്ഷ പാർടി എഎഫ്‌ഡി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ശതകോടീശ്വരനും അമേരിക്കൻ സർക്കാരിന്റെ പ്രധാന ഉപദേഷ്ടാവുമായ ഇലോൺ മസ്ക് എഎഫ്‌ഡിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ചെറിയ പാർട്ടികളായ ഗ്രീൻ, എഫ് ഡി പി തുടങ്ങിയവയുടെ നിലപാട് സർക്കാർ രൂപീകരണത്തിൽ നിർണായകമായേക്കാമാന്നാണ് വിലയിരുത്തൽ. റഷ്യ - ഉക്രെയ്ൻ യുദ്ധം, അഭയാർത്ഥികൾ, തീവ്രവാദം, അമേരിക്കയുമായുള്ള ബന്ധം, യൂറോപ്യൻ യൂണിയൻ, തൊഴിലില്ലായ്മ തുടങ്ങി നിരവധി വിഷയങ്ങൾ ഇത്തവണത്തെ ജർമൻ ഇലക്ഷനിലെ ചൂടൻ വിഷയങ്ങളാണ്.
ഏതായാലും ഒറ്റ പാർട്ടി വിജയം അസാധ്യമായ തിരഞ്ഞെടുപ്പ് ഗോദായിൽ നാല് പ്രമുഖ സ്ഥാർത്ഥികളാണ് മത്സര രംഗത്തുള്ളത്.
ഒലാഫ് ഷോൾസ്: (66 വയസ്) സെന്റർ ലെഫ്റ്റ് സോഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാനാർഥിയായ ഒലാഫ് ഇപ്പോഴത്തെ ചാൻസലർ കൂടിയാണ്. പ്രൊട്ടസ്റ്റന്റ് മതത്തിൽ ജനിച്ച അദേഹത്തിന് ഇപ്പോൾ ഒരു മതത്തിലും വിശ്വാസമില്ല. തുർക്കി, സിറിയ, ഉക്രൈൻ തുടങ്ങി പല രാജ്യങ്ങളിലെയും അഭയാർത്ഥികളെ ഇരു കൈയ്യും നീട്ടി സ്വീകരിക്കണം എന്ന അഭിപ്രായമാണ് അദേഹത്തിനുള്ളത്.
ഫ്രെഡറിക് മെർസ് (69 വയസ് ): ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ പാർട്ടിയുടെ സ്ഥാനാർഥിയായ ഫ്രഡറിക്കാണ് ഇപ്പോഴത്ത് പ്രതിപക്ഷ നേതാവ്. നിരീക്ഷകർ നല്ല സാധ്യതയാണ് ഇദേഹത്തിന് നൽകുന്നത്. തികഞ്ഞ കത്തോലിക്കാ വിശ്വാസിയായ മെർസ് അഭയാർത്ഥികൾക്ക് എതിരല്ലെങ്കിലും അനിയന്ത്രത്തിമായ അഭയാർത്ഥി പ്രവാഹം അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ചെറുപ്പം മുതൽ കമ്മ്യൂണിസ്റ്റ് വിരോധിയായ അദേഹം ട്രംപിനെയും പുടിനെയും ശക്തമായി വിമർശിക്കാറുണ്ട്.
റോബർട്ട് ഹാബെക്ക് (55 വയസ്): ഇപ്പോഴത്തെ സർക്കാരിലെ സഖ്യ കക്ഷിയായ ഗ്രീൻ പാർട്ടിയുടെ നേതാവായ റോബർട്ട് നിലവിൽ വൈസ് ചാൻസലർ ആയിരുന്നു. സ്വന്തം മുന്നണിയുടെ നേതാവായ ഒലാഫ് ഷെൽസിനെതിരെ മത്സരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. മുസ്ലിം അഭയാർത്ഥികളോട് മയപ്പെട്ട സമീപനമാണെങ്കിലും തീവ്രവാദത്തിനെതിരെ കടുത്ത നിലപാടെടുക്കണം എന്നതാണ് അദേഹത്തിന്റെ നയം. കടുത്ത പരിസ്ഥിതി വാദിയായ ഹാബെക്കിന്റെ കടുത്ത നിലപടുകൾ എതിർപ്പുകൾ ഉണ്ടാക്കിയുട്ടുണ്ട്. അമേരിക്കയുടെ നയങ്ങളെ വിമർശിക്കുന്ന അദേഹം യൂറോപ്യൻ യൂണിയൻ ശക്തിപ്പെടണം എന്ന് ആവശ്യപ്പെടുന്നു.
ആലീസ് വീഡൽ (46 വയസ്): തീവ്രവലതുപക്ഷ കുടിയേറ്റ വിരുദ്ധ പാർട്ടിയായ എ എഫ് ഡി (ആൾട്ടർനേറ്റീവ് ഫോർ ജർമനി) യുടെ നേതാവായ ആലിസ് ശക്തമായ വെല്ലുവിളിയാണ് മറ്റ് സ്ഥാനാർത്ഥികൾക്ക് നൽകുന്നത്. ഗർഭചിദ്രത്തിനും കുടിയേറ്റത്തിനും എതിരായുള്ള ആലീസിന്റെ നയം ആളുകളുടെ ഇടയിലുള്ള ജനപ്രീതിക്ക് കാരണമാകുന്നുണ്ട്. താൻ ഒരു സ്വവർഗാനുരാഗിയാണ് എന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള അവർക്ക് ഇലോൺ മസ്‌ക് പിന്തുണ പ്രഖ്യാപിച്ചത് പലരെയും അത്ഭുതപ്പെടുത്തി. ദൈവത്തിൽ വിശ്വാസം ഇല്ലാത്ത ആലീസ് മാത്രമാണ് ചൈനീസ് ഭാഷ സംസാരിക്കുന്ന ഒരേ ഒരു സ്ഥാനാർഥി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.