വാഷിങ്ടൺ ഡിസി: ഉക്രെയ്‌നെയും അവിടുത്തെ ജനങ്ങളെയും സഭയെയും ഇല്ലാതാക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ആഗ്രഹിക്കുന്നെന്ന് ഉക്രെയ്ൻ ഗ്രീക്ക് കത്തോലക്ക സഭ തലവൻ മേജർ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്‌ചുക്ക്. ഉക്രെയ്ൻ പിടിച്ചടക്കുന്നതിൽ റഷ്യ വിജയിച്ചാൽ നമ്മുടെ സഭ നിലനിൽക്കില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ജീവിതത്തിൻ്റെയും മരണത്തിൻ്റെയും പ്രശ്നമാണെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.
അമേരിക്കയിലെ ഹഡ്‌സൺ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചർച്ചക്കിടെയാണ് മേജർ ആർച്ച് ബിഷപ്പിന്റെ പ്രസ്താവന. ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിൽ ട്രംപ് ഭരണകൂടം റഷ്യയിലേക്ക് നയതന്ത്ര ചാനലുകൾ തുറക്കാൻ തുടങ്ങുന്നതിനിടെയാണ് ഷെവ്ചുകിൻ്റെ അമേരിക്കൻ സന്ദർശനം.
റഷ്യ പൗരസ്ത്യ കത്തോലിക്കരുടെ പ്രദേശങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുമ്പോഴെല്ലാം, അത് അവരെ റഷ്യൻ ഓർത്തഡോക്സ് സഭയിലേക്ക് നിർബന്ധിക്കുകയും നാടുകടത്തുകയോ ചെയ്യുന്നുവെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. ഉക്രെയ്ൻ റഷ്യ കൈവശപ്പെടുത്തിയാൽ ഉക്രെയ്‌നിനും മറ്റ് രാജ്യങ്ങൾക്കുമുണ്ടാകുന്ന അപകടത്തെക്കുറിച്ചും ഷെവ്‌ചുക്ക് മുന്നറിയിപ്പ് നൽകി.
“ഞങ്ങൾ ന്യായമായ സമാധാനമാണ് തേടുന്നത്. ആക്രമണകാരിയെ കൂടുതൽ ശക്തമായി തിരിച്ചുവരാൻ അനുവദിക്കുന്ന താൽക്കാലിക വെടിനിർത്തലല്ല,” ഷെവ്ചുക്ക് പറഞ്ഞു. പോളണ്ട്, ജോർജിയ, അർമേനിയ, മറ്റ് മധ്യേഷ്യൻ രാജ്യങ്ങൾ എന്നിവയും ഉക്രെയ്നിൽ റഷ്യ വിജയിച്ചാൽ ഉടൻ തന്നെ അധിനിവേശ ഭീഷണിയിലാകുമെന്നും മേജർ ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.
ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്പ് പുടിനുമായി നടത്തിയ ഫോൺ സംഭാഷണവും സൗദി അറേബ്യയിൽ യുഎസ്, റഷ്യൻ ഉദ്യോഗസ്ഥർ തമ്മിൽ നടക്കുന്ന കൂടിക്കാഴ്ചയും ഈ സാധ്യതകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.