മലയാളി വിദ്യാര്‍ത്ഥിനി ജര്‍മ്മനിയില്‍ ന്യുമോണിയ ബാധിച്ച് മരിച്ചു

മലയാളി വിദ്യാര്‍ത്ഥിനി ജര്‍മ്മനിയില്‍ ന്യുമോണിയ ബാധിച്ച് മരിച്ചു

ജര്‍മ്മനിയില്‍ അന്തരിച്ച ഫാ. മാത്യു പഴേവീട്ടിലിന്റെ ബന്ധുവാണ് മരിച്ച ഡോണ ദേവസ്യ

കോഴിക്കോട്: ജര്‍മ്മനിയില്‍ മലയാളി വിദ്യാര്‍ത്ഥിനി ന്യുമോണിയ ബാധിച്ച് മരിച്ചു. കോഴിക്കോട് പേഴത്തിങ്കല്‍ ബേബിയുടെ മകള്‍ ഡോണ ദേവസ്യയാണ് അന്തരിച്ചത്. 25 വയസായിരുന്നു. സംസ്‌കാരം പിന്നീട്. ന്യുമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

കഴിഞ്ഞ ദിവസം ഹൃദായഘാതംമൂലം ജര്‍മ്മനിയില്‍ നിര്യാതനായ മലയാളി വൈദികന്‍ ഫാ. മാത്യു പഴേവീട്ടിലിന്റെ ബന്ധുവാണ് അന്തരിച്ച ഡോണ. വെള്ളിയാഴ്ച വൈകുന്നേരത്തെ ഇടവക മീറ്റിങിനായി തയാറെടുക്കുന്നതിനിടെ നെഞ്ചുവേദന ഉണ്ടായ ഫാ. മാത്യുവിനെ ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് കൂരാച്ചുണ്ട് വട്ടച്ചിറ പഴേവീട്ടില്‍ കുടുംബാംഗമാണ് ഫാ. മാത്യു.

ജര്‍മ്മനിയില്‍ രണ്ടിടത്തായിട്ട് നടന്ന ബന്ധുക്കളുടെ മരണം കുടുബാംഗങ്ങളേയും സുഹൃത്തുക്കളേയും ഏറെ ദുഖത്തില്‍ ആഴ്ത്തിയിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.