ന്യൂഡല്‍ഹി: വികസിത രാജ്യങ്ങളുടെ മാതൃകയില്‍ രാജ്യത്ത് പുതിയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. യൂണിവേഴ്‌സല്‍ പെന്‍ഷന്‍ സ്‌കീം (യുപിഎസ്) എന്ന പേരിലായിരിക്കും പദ്ധതി നിലവില്‍ വരിക.
അസംഘടിത മേഖല ഉള്‍പ്പെടെ എല്ലാം പൗരന്‍മാര്‍ക്കുമായാണ് പുതിയ പദ്ധതി. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണെന്ന് തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും വാര്‍ധക്യത്തില്‍ സാമ്പത്തിക സുരക്ഷ എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഏതൊരു ഇന്ത്യന്‍ പൗരനും പദ്ധതിയുടെ ഭാഗമാകാം.
നിര്‍മാണ തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, ഗിഗ് തൊഴിലാളികള്‍ തുടങ്ങി അസംഘടിത മേഖലില്‍ ജോലി ചെയ്യുന്നവര്‍ നിലവിലുള്ള പെന്‍ഷന്‍ പദ്ധതികളുടെ ഭാഗമല്ല. എന്നാല്‍ പുതിയ പദ്ധതി സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും ശമ്പളക്കാര്‍ക്കും ബാധകമായിരിക്കും.
എല്ലാവര്‍ക്കും പെന്‍ഷന്‍ എന്ന ആശയത്തിലൂന്നിയാണ് യൂണിവേഴ്‌സല്‍ പെന്‍ഷന്‍ സ്‌കീം നടപ്പാക്കുന്നത്. ഇതിനായി നിലവിലുള്ള ചില പദ്ധതികള്‍ സംയോജിപ്പിക്കുമെന്നാണ് വിവരം. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പെന്‍ഷന്‍ പദ്ധതി ഇതില്‍ ഉള്‍പ്പെടുത്താനും പ്രോത്സാഹിപ്പിക്കും. ഇതോടെ പെന്‍ഷന്‍ വിതരണം കാര്യക്ഷമമാകുമെന്നും കൂടുതല്‍ തുക ഗുണഭോക്താക്കള്‍ക്ക് ലഭിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇപിഎഫ്ഒയുടെ കീഴില്‍ തന്നെ പുതിയ പദ്ധതി ആരംഭിക്കാനാണ് സര്‍ക്കാര്‍ ശ്രമം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.