വാഷിങ്ടൺ ഡിസി: റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സിയിൽ കഴിയുന്ന ഫ്രാന്‍സിസ് മാർപാപ്പയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെഡി വാന്‍സ്. രാജ്യത്തിനും ലോകത്തിനും വേണ്ടി പ്രാർത്ഥിക്കുന്നതിനായി ഭരണ നേതൃത്വം ഒരുമിച്ച് ചേര്‍ന്ന നാഷണൽ കാത്തലിക് പ്രയർ ബ്രേക്ക് ഫാസ്റ്റിലാണ് വൈസ് പ്രസിഡന്‍റിന്റെ പ്രാര്‍ത്ഥന.
കത്തോലിക്ക വിശ്വാസത്തിലേക്കുള്ള സ്വന്തം പരിവർത്തനത്തെക്കുറിച്ചും പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭരണത്തിൻ്റെ ലക്ഷ്യങ്ങളെക്കുറിച്ചും സംസാരിച്ചതിന് ശേഷമാണ് ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യത്തിനായുള്ള പ്രാർത്ഥന വൈസ് പ്രസിഡന്‍റ് നടത്തിയത്.
“ഫ്രാൻസിസ് മാർപാപ്പയുടെ മേൽ അങ്ങയുടെ കരുണ വര്‍ഷിക്കണമേ. അങ്ങനെ പാപ്പ രോഗത്തിൽ നിന്ന് വീണ്ടെടുക്കുകയും ഞങ്ങളെ നയിക്കുകയും ചെയ്യണമേ. ഞങ്ങളുടെ പരിശുദ്ധ പിതാവിനെ പരിചരിക്കുന്ന ഡോക്ടർമാർ, നഴ്‌സുമാർ, മെഡിക്കൽ സ്റ്റാഫ് എന്നിവര്‍ക്ക് ജ്ഞാനവും കഴിവുകളും നൽകി അനുഗ്രഹിക്കണമേ. അങ്ങയുടെ ഇടയൻ്റെ ആരോഗ്യം പുതുക്കാൻ അങ്ങ് അവരിലൂടെ പ്രവർത്തിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ആമേൻ”- എന്നായിരിന്നു വാന്‍സിന്റെ പ്രാര്‍ത്ഥന.
മാർപാപ്പയെ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചപ്പോഴും വൈസ് പ്രസിഡന്‍റ് പ്രാർത്ഥന ആഭ്യർത്ഥന നടത്തിയിരുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ള ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാമെന്നാണ് വാന്‍സ് അന്ന് എക്സില്‍ കുറിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.