ന്യൂഡല്‍ഹി: മാര്‍ച്ച് മാസത്തില്‍ രാജ്യത്ത് ആകെ 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാ അടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനത്തില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ മാര്‍ച്ചില്‍ എട്ട് ദിവസം വരെ ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
കൂടാതെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഞായറാഴ്ചകളും അവധിയാണ്. അതേസമയം അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് മാര്‍ച്ചില്‍ മൊത്തം 14 അവധികള്‍ വരുന്നത്.
മാര്‍ച്ച് മാസത്തെ ബാങ്ക് അവധി ദിനങ്ങള്‍
മാര്‍ച്ച് 2 (ഞായര്‍) - അവധി
മാര്‍ച്ച് 7 (വെള്ളി): ചാപ്ചാര്‍ കുട്ട് - മിസോറാമില്‍ ബാങ്കുകള്‍ അടച്ചിരിക്കും.
മാര്‍ച്ച് 8 (രണ്ടാം ശനിയാഴ്ച) - അവധി.
മാര്‍ച്ച് 9 (ഞായര്‍) - അവധി
മാര്‍ച്ച് 13 (വ്യാഴം): ഹോളിക ദഹനും ആറ്റുകാല്‍ പൊങ്കാലയും - ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ്, കേരളം എന്നിവിടങ്ങളില്‍ ബാങ്കുകള്‍ അടച്ചിരിക്കും
മാര്‍ച്ച് 14 (വെള്ളി): ഹോളി - ത്രിപുര, ഒഡീഷ, കര്‍ണാടക, തമിഴ്‌നാട്, മണിപ്പൂര്‍, കേരളം, നാഗാലാന്‍ഡ് എന്നിവയൊഴികെ മിക്ക സംസ്ഥാനങ്ങളിലും പൊതു അവധി
മാര്‍ച്ച് 15 (ശനി): ഹോളി - അഗര്‍ത്തല, ഭുവനേശ്വര്‍, ഇംഫാല്‍, പാട്ന എന്നിവിടങ്ങളില്‍ ബാങ്കുകള്‍ അടച്ചിരിക്കും.
മാര്‍ച്ച് 16 (ഞായര്‍) - അവധി
മാര്‍ച്ച് 22 (നാലാം ശനിയാഴ്ച): അവധി
മാര്‍ച്ച് 23 (ഞായര്‍) - അവധി
മാര്‍ച്ച് 27 (വ്യാഴം): ശബ്-ഇ-ഖദ്ര് - ജമ്മുവില്‍ ബാങ്കുകള്‍ അടച്ചിടും.
മാര്‍ച്ച് 28 (വെള്ളി): ജുമാത്-ഉല്‍-വിദ - ജമ്മു കാശ്മീരിലെ ബാങ്കുകള്‍ അടച്ചിടും.
മാര്‍ച്ച് 30 (ഞായര്‍) - അവധി
മാര്‍ച്ച് 31 (തിങ്കളാഴ്ച): റംസാന്‍- മിസോറാം, ഹിമാചല്‍ പ്രദേശ് എന്നിവ ഒഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലും പൊതു അവധിയായിരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.