ന്യൂഡല്‍ഹി: കേരളത്തില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 1081 ചെറുകിട വ്യവസായ സംരംഭങ്ങള്‍ പൂട്ടിയെന്ന് കേന്ദ്ര സര്‍ക്കാര്‍.
കേന്ദ്രത്തിന്റെ ഉദയം രജിസ്ട്രേഷന്‍ പോര്‍ട്ടല്‍ പ്രകാരമുള്ള കണക്കാണ് പുറത്തു വന്നത്. രാജ്യസഭ എം.പി ഹാരീസ് ബീരാന്‍ നല്‍കിയ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
മഹാരാഷ്ട്രയില്‍ 8472 ചെറുകിട വ്യവസായ സംരംഭങ്ങളാണ് പൂട്ടിയത്. ഗുജറാത്തില്‍ 3148, കര്‍ണാടക 2010, ഉത്തര്‍ പ്രദേശില്‍ 1318 എന്നിങ്ങനെയാണ് പൂട്ടിയ ചെറുകിട സംരംഭങ്ങളുടെ എണ്ണം.
ചെറുകിട വ്യവസായങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വായ്പ സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഒരുക്കിയാണ് സര്‍ക്കാര്‍ ചെറുകിട വ്യവസായ സംരംഭകരെ സഹായിക്കുന്നതെന്നും മറുപടിയില്‍ പറയുന്നു.
കേരളത്തിലെ വ്യവസായ രംഗത്തെ പുകഴ്ത്തിയ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ നിലപാട് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ കണക്ക് പുറത്തു വന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.