'25 വയസാകുമ്പോഴേക്കും ആണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കണം; പങ്കാളികളെ അവരവര്‍ തന്നെ കണ്ടെത്തണം': മാര്‍ ജോസഫ് പാംപ്ലാനി

'25 വയസാകുമ്പോഴേക്കും ആണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കണം; പങ്കാളികളെ അവരവര്‍ തന്നെ കണ്ടെത്തണം': മാര്‍ ജോസഫ് പാംപ്ലാനി

കൊച്ചി: പെണ്‍കുട്ടികളുടെ കല്യാണത്തെക്കാള്‍ അവധാനത പുലര്‍ത്തേണ്ടത് ആണ്‍കുട്ടികളുടെ കല്യാണത്തിനാണെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി.

ആണ്‍ തലമുറ കുറെക്കൂടി ഉത്തരവാദിത്വോടെ ജീവിതത്തെ നോക്കി കാണണമെന്നും 25 വയസാകുമ്പോഴേക്കും ആണ്‍കുട്ടികള്‍ വിവാഹത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്നും അദേഹം പറഞ്ഞു. ശാലോം ടിവിയിലെ അഭിമുഖത്തിനിടെയാണ് മാര്‍ ജോസഫ്  പാംപ്ലാനി  ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ചില തെറ്റായ സദാചാരബോധങ്ങള്‍ തിരുത്തിയെഴുതേണ്ടതുണ്ട്. മാതാപിതാക്കള്‍ മാത്രം വിചാരിച്ചാല്‍ ഇന്ന് ഒരു ജീവിത പങ്കാളിയെ കണ്ടെത്തുക ദുഷ്‌കരമാണ്.

ചെറുപ്പക്കാര്‍ അവരവര്‍ക്ക് വേണ്ട ജീവിത പങ്കാളിയെ കുറിച്ച് സ്വപ്നങ്ങള്‍ ഉള്ളവരാവണം. അവര്‍ അന്വേഷിക്കണം. അനുയോജ്യരായവരെ  കണ്ടെത്തിയാല്‍ മാതാപിതാക്കളെ അറിയിക്കണമെന്നും അദേഹം പറഞ്ഞു.

ആണ്‍പിള്ളേരുടെ കാര്യത്തില്‍ അവന്‍ ചെറുക്കനല്ലേ അവന്റെ കാര്യമങ്ങ് നടക്കുമെന്നാണ് പറയുക. അങ്ങനെ  നടക്കില്ല  എന്ന് മനസിലായി. ഈ കാലഘട്ടത്തില്‍ പെണ്‍കുട്ടികളുടെ കല്യാണത്തേക്കാള്‍ അവധാനത പുലര്‍ത്തേണ്ടത് ആണ്‍കുട്ടികളുടെ കല്യാണത്തിനാണെന്നും മാര്‍ പാംപ്ലാനി പറഞ്ഞു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.