വൈദികനെന്ന വ്യാജേന വീട്ടിലെത്തി വയോധികയുടെ മാല പൊട്ടിച്ച് കടന്നയാളുടെ പൊലീസ് സ്‌റ്റേഷനിലെ വീഡിയോ ഇപ്പോള്‍ വൈറല്‍

വൈദികനെന്ന വ്യാജേന വീട്ടിലെത്തി വയോധികയുടെ മാല പൊട്ടിച്ച് കടന്നയാളുടെ പൊലീസ് സ്‌റ്റേഷനിലെ വീഡിയോ ഇപ്പോള്‍ വൈറല്‍

കൊച്ചി: വൈദികനാണെന്നും പള്ളിയില്‍ നിന്ന് ലോണ്‍ അനുവദിച്ചിട്ടുണ്ടെന്നും പറഞ്ഞ് വീട്ടിലെത്തി പ്രാര്‍ത്ഥിച്ച ശേഷം വയോധികയുടെ മാലയുമായി കടന്ന തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി കണ്ണം കോട്ടേജില്‍ ഷിബു എസ്. നായരുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.


2024 നവംബര്‍ ഒന്നിന് ഉച്ചയോടെയാണ് ഇയാള്‍ ഏനാദിമംഗലം ചാങ്കൂര്‍ തോട്ടപ്പാലം പാലത്തിങ്കല്‍ മഞ്ജു സദനത്തില്‍ മറിയാമ്മയുടെ സ്വര്‍ണ മാല പൊട്ടിച്ച് കടന്നു കളഞ്ഞത്. വൈദികനാണെന്നും മകള്‍ മോളിക്ക് പള്ളിയില്‍ നിന്നും ഒരു ലോണ്‍ അനുവദിച്ചിട്ടുണ്ടെന്നും പറഞ്ഞാണ് ഇയാള്‍ വീട്ടിലെത്തിയത്.

തുടര്‍ന്ന് മറിയാമ്മയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണ മാലയും പൊട്ടിച്ച് ഓടിപ്പോയ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച് പൊലീസ് പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.