'വിസ നല്‍കിയത് പഠിക്കാന്‍, വിപ്ലവത്തിനല്ല': പാലസ്തീന്‍ അനുകൂലിയായ തുര്‍ക്കി വിദ്യാര്‍ത്ഥിയുടെ വിസ റദ്ദാക്കി അമേരിക്ക

'വിസ നല്‍കിയത് പഠിക്കാന്‍, വിപ്ലവത്തിനല്ല': പാലസ്തീന്‍ അനുകൂലിയായ തുര്‍ക്കി വിദ്യാര്‍ത്ഥിയുടെ വിസ റദ്ദാക്കി അമേരിക്ക

വാഷിങ്ടണ്‍: പാലസ്തീന്‍ അനുകൂലിയായ തുര്‍ക്കി വിദ്യാര്‍ത്ഥിയുടെ വിസ അമേരിക്ക റദ്ദാക്കി. പാലസ്തീന്‍ അനുകൂല നിലപാടിന്റെ പേരില്‍ അമേരിക്കയിലെ കാമ്പസുകളില്‍ നടപടി ശക്തമാക്കിയിരിക്കുകയാണ് ട്രംപ് ഭരണകൂടം. ഗാസയെ പിന്തുണച്ചും ഇസ്രയേലിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികളെ നാടുകടത്തുമെന്ന മുന്നറിയിപ്പ് അധികൃതര്‍ നേരത്തെ തന്നെ നല്‍കിയിട്ടുള്ളതാണ്.

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ അവരുടെ വിസയുടെ നിബന്ധനകള്‍ പാലിക്കണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ശക്തമായ ഭാഷയില്‍ നിര്‍ദേശം നല്‍കി. അമേരിക്ക നിങ്ങള്‍ക്ക് വിസ നല്‍കുകയും നിങ്ങള്‍ അത് നന്നായി ഉപയോഗിക്കുകയും ചെയ്തില്ലെങ്കില്‍, അത് പിന്‍വലിക്കും. വിദ്യാര്‍ത്ഥി വിസയുടെ പരിധിക്കപ്പുറമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ച് തുര്‍ക്കി വിദ്യാര്‍ത്ഥിയായ റുമൈസ ഓസ്ടര്‍ക്കിന്റെ വിസ റദ്ദാക്കിക്കൊണ്ട് അമേരിക്ക വ്യക്തമാക്കി.

''ഞങ്ങള്‍ അവരുടെ വിസ റദ്ദാക്കി. ഞങ്ങളുടെ സര്‍വകലാശാലാ കാമ്പസുകളെ തകര്‍ക്കുന്ന ഒരു പ്രവര്‍ത്തകയാകാനല്ല, പഠിക്കാനും ബിരുദം നേടാനുമാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് വിസ നല്‍കിയത്' - റൂബിയോ വ്യക്തമാക്കി.

ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റിയിലെ ഡോക്ടറല്‍ വിദ്യാര്‍ത്ഥിനിയായ റുമൈസ ഓസ്ടര്‍ക്കിനെ ചൊവ്വാഴ്ച രാത്രി മസാച്യുസെറ്റ്സിലെ അവരുടെ ഓഫ്-കാമ്പസ് അപ്പാര്‍ട്ട്‌മെന്റിന് പുറത്ത് ഫെഡറല്‍ ഏജന്റുമാര്‍ തടഞ്ഞുവെക്കുകയായിരുന്നു. ഫെഡറല്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് വിധേയരായ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പട്ടികയില്‍ ഇപ്പോള്‍ റുമൈസ ഓസ്ടര്‍ക്കും ഉണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.