കർദിനാൾ പെല്ലിന്റെ മധ്യസ്ഥതയിൽ ഒന്നര വയസുകാരന് അത്ഭുത സൗഖ്യം: കൂടുതൽ വെളിപ്പെടുത്തലുമായി മാതാപിതാക്കൾ

കർദിനാൾ പെല്ലിന്റെ മധ്യസ്ഥതയിൽ ഒന്നര വയസുകാരന് അത്ഭുത സൗഖ്യം: കൂടുതൽ വെളിപ്പെടുത്തലുമായി മാതാപിതാക്കൾ

മെൽബൺ: അമേരിക്കയിലെ അരിസോണയിലെ ഫീനിക്സിൽ താമസിക്കുന്ന കെയ്റ്റ്ലിൻ- വെസ്ലി ദമ്പതികളുടെ ഒന്നര വയസ് പ്രായമുള്ള മകൻ വിൻസെന്റിന് അന്തരിച്ച ഓസ്‌ട്രേലിയൻ മുൻ കർദിനാൾ ജോർജ് പെല്ലിന്റെ മധ്യസ്ഥതയിൽ അത്ഭുത സൗഖ്യം ലഭിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്.

'പൾസ് ഇല്ലാതെയാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. 52 മിനിറ്റ് ശ്വാസം നിലച്ചുപോയ കുഞ്ഞിനെ വെന്റിലേറ്ററിലേക്ക് മാറ്റി. കുട്ടിയുടെ അമ്മാവനും വൈദികനുമായ ഫാദർ ഡാൻ കോണലി സ്ഥലത്ത് എത്തി. വിഭൂതി ബുധനാഴ്ച രാത്രി വൈകിയാണ് കുട്ടിയുടെ ജീവനിൽ പ്രതീക്ഷ ലഭിച്ചത്. വ്യാഴാഴ്ച എംആർഐ സ്കാൻ നടത്തി. തലച്ചോറ്, ഹൃദയം, ശ്വാസകോശം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം പൂർണമായും മാറി. അത് ഞങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തി'. - മാതാപിതാക്കൾ ദ കാത്തലിക് വീക്കിലിയോട് പറഞ്ഞു.


ഫീനിക്സ് പൊലീസ് ഡിപ്പാർട്ട്മെൻ്റിലെ ഉദ്യോ​ഗസ്ഥരോടൊപ്പം വിൻസെൻ്റ്

ബന്ധുവിന്റെ വീട്ടിൽ പോകാൻ തയാറെടുക്കുന്നതിനിടെയാണ് ഒന്നര വയസ് മാത്രം പ്രായമുള്ള കുട്ടിയെ കാണാതാവുന്നത്. അന്വേഷണത്തിനൊടുവിൽ വീട്ടുമുറ്റത്തെ സ്വിമ്മിങ് പൂളിൽ കുട്ടിയെ വീണനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ അരിസോണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസം നിലച്ച കുട്ടി പതിയെ ജീവനിലേക്ക് വന്നപ്പോൾ തലച്ചോറിനും ഹൃദയത്തിനുമടക്കം കാര്യമായ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് മാതാപിതാക്കൾ കരുതി. എന്നാൽ അതൊന്നും സംഭവിച്ചില്ല എന്നതാണ്യ ഡോക്ടർമാരെയടക്കം അത്ഭുതപ്പെടുത്തുന്നത്.

വിൻസെന്റിന്റെ കുടുംബത്തിന് കർദിനാൾ‌ ജോർജ് പെല്ലുമായി നേരത്തെ ബന്ധമുണ്ടായിരുന്നു. 2021 നവംബറിൽ അമേരിക്കയിലെത്തിയ കർദിനാൾ ജോർജ് പെല്ലിനെ കുടുംബം നേരിട്ട് കണ്ടിരുന്നു. കുട്ടിയുടെ വല്യമ്മയുടെ വീട്ടിലെ അത്താഴ വിരുന്നിലും കർദിനാൾ പങ്കെടുത്തിരുന്നു.

'അന്നത്തെ സന്ദർശനം മറക്കാനാവാത്ത അവസരമായിരുന്നു. അതിനാൽ അപകടത്തിന് ശേഷം തുടക്കം മുതൽ ഞങ്ങൾ കർദിനാൾ പെല്ലിന്റെയും ഞങ്ങളുടെ കുട്ടികളുടെ പേരിന്റെ കാരണക്കാരായ വിശുദ്ധരുടെയും മധ്യസ്ഥതയ്ക്കായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഈ അത്ഭുത സൗഖ്യ സാക്ഷ്യം ലോകം മുഴുവൻ അറിയിക്കണമെന്നാണ് ഞങ്ങളുടെ ആ​ഗ്രഹം. ഇപ്പോൾ ഞങ്ങൾ ഒമ്പതാമത്തെ കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുകയാണ്' - ദമ്പതികൾ പറഞ്ഞു.

കർദിനാൾ പെല്ലിന്റെ മധ്യസ്ഥതയിൽ നടന്ന സൗഖ്യത്തെക്കുറിച്ചുള്ള വാർത്ത ദ ഓസ്‌ട്രേലിയൻ പത്രത്തിന്റെ ആദ്യ പേജിൽ

കർദിനാൾ ജോർജ് പെല്ലിന്റെ മധ്യസ്ഥതയിൽ നടന്ന അത്ഭുത സൗഖ്യത്തെക്കുറിച്ചുള്ള വാർത്ത ദ ഓസ്‌ട്രേലിയൻ  പത്രം ആദ്യ പേജിൽ തന്നെ വാർത്ത നൽകിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. കർദിനാൾ പെല്ലിന്റെ ജീവചരിത്രം പ്രകാശനം ചെയ്യുന്നതിനായി കാമ്പിയൻ കോളേജിൽ നടത്തിയ പരിപാടിക്കിടെയാണ് സിഡ്നി ആർച്ച് ബിഷപ്പ് ആന്റണി ഫിഷർ ഒ.പി കുഞ്ഞ് വിൻസെന്റിന്റെ അത്ഭുത സാക്ഷ്യകഥ പുറംലോകത്തെ അറിയിച്ചത്. മാർച്ച് 13-ന് ഒൻപതാം ദിവസം പൂർണ ആരോഗ്യത്തോടെ ഡിസ്ചാർജ് ചെയ്യപ്പെട്ട വിൻസെന്റ് ഇന്ന് അപകടത്തിന് മുമ്പുള്ള അതേ ഉന്മേഷദായകനായ കുട്ടിയാണ്.

കൂടുതൽ വായനക്കായി

കർദിനാൾ ജോർ‌ജ് പെല്ലിന്റെ മധ്യസ്ഥതയിൽ പ്രാർത്ഥന; 52 ​​മിനിറ്റ് ശ്വാസം നിലച്ചുപോയ അമേരിക്കൻ ആൺകുട്ടിക്ക് അത്ഭുത സൗഖ്യം ലഭിച്ചതായി സാക്ഷ്യം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.