യേശുക്രിസ്തു ബോക്‌സ് ഓഫീസിലും താരം: 'ദ ചോസെന്‍' കണ്ടത് ഇരുപത്തിയഞ്ച് കോടി ആളുകള്‍

 യേശുക്രിസ്തു ബോക്‌സ് ഓഫീസിലും താരം: 'ദ ചോസെന്‍' കണ്ടത് ഇരുപത്തിയഞ്ച് കോടി ആളുകള്‍

ബൈബിള്‍ കഥ വിറ്റുപോകുന്നത് ചൂടപ്പം പോലെ

യേശുക്രിസ്തു ബോക്സ് ഓഫീസിലും തരംഗമായി മാറുന്നു. ബൈബിളിനെ ആസ്പദമാക്കി ഡാളസ് ജെങ്കിന്‍സ് സംവിധാനം ചെയ്ത 'ദ ചോസെന്‍' കണ്ടത് ഇരുപത്തിയഞ്ച് കോടി പ്രേക്ഷകര്‍. ജോനാഥന്‍ റൂമിയോയാണ് ചിത്രത്തില്‍ യേശുവിനെ അവതരിപ്പിച്ചിരിക്കുന്നത്. 'ചോസെന്‍' എന്ന ചരിത്ര നാടകമാണ് ഇന്ന് ബോക്‌സ് ഓഫീസ് നിറഞ്ഞാടുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ചെറിയ വേഷത്തിനായി ഹോളിവുഡില്‍ അലഞ്ഞ് നടന്ന ജോനാഥന്‍ റൂമിയോയ്ക്ക് കിട്ടിയ വലിയ ബ്രേക്ക് ആണ് ചോസണില്‍ കിട്ടിയ യേശുക്രിസ്തുവിന്റെ വേഷം.


'യേശുക്രിസ്തു സൂപ്പര്‍ സ്റ്റാര്‍; എങ്ങനെയാണ് മിശിഹ ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ഹിറ്റ് ആകുന്നത്'- കോടിക്കണക്കിന് ജനങ്ങള്‍ ഏറ്റെടുത്ത ദ ചോസെന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ദ ഗാര്‍ഡിയന്‍ ദിനപത്രം വലിയ കവറേജോടെ നല്‍കിയ വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെ ആയിരുന്നു. ചോസെന്റെ വിജയവും ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തതുമൊക്കെ അടിസ്ഥാനമാക്കി വളരെ വിശദമായി തയ്യാറാക്കായതായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍ 'ദ ചോസെന്‍' മാത്രമല്ല ജനങ്ങള്‍ ഏറ്റെടുത്തത്, ആമസോണ്‍ റിലീസ് ചെയ്ത ഹൗസ് ഓഫ് ഡേവിഡ്, നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കിയ മേരി എന്നിവയെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. 2004 ല്‍ മെല്‍ ഗിബ്‌സണ്‍ സംവിധാനം ചെയ്ത പാഷന്‍ ഓഫ് ക്രൈസ്റ്റ് ലോകമെമ്പാടും പ്രദര്‍ശിപ്പിക്കുകയും വലിയ വിജയം നേടുകയും ചെയ്തിരുന്നു.


2014 ല്‍ 'രണ്ട് കള്ളന്മാര്‍' എന്ന ഷോര്‍ട് ഫിലിം ചെയ്ത എയ്ഞ്ചല്‍ സ്റ്റുഡിയോസ് ക്രൗഡ് ഫണ്ടിങിലൂടെ ആണ് 'ചോസെന്‍' നിര്‍മിക്കാന്‍ വേണ്ട പണം സ്വരൂപിച്ചത്. അതേസമയം മെല്‍ ഗിബ്‌സണും യേശുവായി അഭിനയിച്ച ജെയിംസ് കാവിയേസലും ചേര്‍ന്ന് ക്രിസ്തുവിന്റ ഉത്ഥാനത്തിനെ ആസ്പദമാക്കിയുള്ള 'ദ റിസറക്ഷന്‍ ഓഫ് ദ ക്രൈസ്റ്റ്' എന്ന ചിത്രത്തിന്റെ ചിത്രീകരണം ഓഗസ്റ്റില്‍ ആരംഭിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.