മാർപാപ്പയുടെ വേർപാടിൽ അനുശോചിച്ച് കാൽവരിയിൽ ദിവ്യബലി അർപ്പിച്ച് സി ന്യൂസ് ലൈവ് കുടുബാ​ഗംങ്ങൾ

മാർപാപ്പയുടെ വേർപാടിൽ അനുശോചിച്ച് കാൽവരിയിൽ ദിവ്യബലി അർപ്പിച്ച് സി ന്യൂസ് ലൈവ് കുടുബാ​ഗംങ്ങൾ

ജെറുസലേം: പരിശുദ്ധ കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി സി ന്യൂസ് ലൈവ് കുടുബാ​ഗംങ്ങൾ. ഫാ. ബാബു ജോസ് ഒ.എഫ്.എം കപ്പൂച്യന്റെ നേതൃത്വത്തിൽ സി ന്യൂസ് കുടുംബാ​ഗങ്ങൾ കാൽവരിയിൽ ദിവ്യബലി അർപ്പികുകയും മാർപാപ്പയ്ക്കായി പ്രാർത്ഥിക്കുകയും ചെയ്തു.

രാവിലെ ആറ് മണിക്ക് നടന്ന പ്രത്യേക ദിവ്യബലിയിൽ സി ന്യൂസ് എക്സിക്യൂട്ടീവ് അം​ഗങ്ങൾ പങ്കെടുത്തു. സി ന്യൂസ് ലൈവ് സിഇഒ ഡോ. ലിസി കെ ഫെർണാണ്ടസ് അനുശോചനം രേഖപ്പെടുത്തി. ഈ പ്രത്യേക ദിവ്യബലിയിൽ സെന്റ് ജ്യൂഡ് കമ്മ്യൂണിറ്റി 
അം​ഗങ്ങളും ജെറുസലേം മലയാളി അസോസിയേഷൻ ഭാരവാഹികളും ടെൽഅവീവ് കമ്മ്യൂണിറ്റി പ്രതിനിധികളും ചങ്ങനാശേരി പ്രവാസി അപ്പോസ്തലേറ്റ് പ്രതിനിധികളും പങ്കെടുത്തു.








വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.