തുർക്കിയിലെ ഇസ്താംബൂളിൽ ശക്തമായ ഭൂകമ്പം; 6.2 തീവ്രത രേഖപ്പെടുത്തി

തുർക്കിയിലെ ഇസ്താംബൂളിൽ ശക്തമായ ഭൂകമ്പം; 6.2 തീവ്രത രേഖപ്പെടുത്തി

ഇസ്താംബൂൾ: തുർക്കിയിൽ ശക്തമായ ഭൂചലനം. തലസ്ഥാനമായ ഇസ്താംബൂളിൽ റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. മിനിറ്റുകൾക്കുള്ളിൽ തുടർച്ചയായ ഭൂചലനങ്ങൾ രേഖപ്പെടുത്തിയതായാണ് തുർക്കിയിലെ ദുരന്ത നിവാരണ ഏജൻസികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇസ്താംബൂളിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ അകലെയുള്ള സിലിവ്രി എന്ന പ്രദേശമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അതേസമയം, ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് തുർക്കി ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നത്. എന്നാൽ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കെട്ടിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചുട്ടുണ്ട്.

ഭൂകമ്പത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ ആഭ്യന്തര മന്ത്രാലയം, പരിസ്ഥിതി, നഗരവൽക്കരണ, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ഇസ്താംബുൾ ഗവർണർ, എഎഫ്എഡി എന്നിവരുമായി ചർച്ച നടത്തി. തുടർനടപടികൾക്കായി അധികൃതർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.