കടലില്‍ പോകുന്നതിന് വിലക്ക്; കന്യാകുമാരിയില്‍ രാഹുല്‍ ഗാന്ധിയുടെ ബോട്ട് യാത്ര റദ്ദാക്കി

കടലില്‍ പോകുന്നതിന് വിലക്ക്; കന്യാകുമാരിയില്‍ രാഹുല്‍ ഗാന്ധിയുടെ ബോട്ട് യാത്ര റദ്ദാക്കി

തിരുവനന്തപുരം: തമിഴ്നാട്ടില്‍ സന്ദര്‍ശനം നടത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കടലില്‍ പോകുന്നതിന് വിലക്ക്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം കന്യാകുമാരി ജില്ലാ ഭരണകൂടമാണ് വിലക്കേര്‍പ്പെടുത്തിയത്. കോവിഡ് മാനദണ്ഡം ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് ബോട്ട് യാത്ര റദ്ദാക്കി.

രാഹുല്‍ ഗാന്ധിയുടെ കടല്‍ യാത്രയ്ക്ക് 12 ബോട്ടുകളാണ് തയ്യാറാക്കിയിരുന്നത്. എന്നാല്‍ അഞ്ച് പേരില്‍ കൂടുതല്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കളക്ടര്‍ അനുമതി നിഷേധിച്ചത്.

കഴിഞ്ഞദിവസം കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി കൊല്ലത്ത് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍ യാത്ര നടത്തിയിരുന്നു. അദ്ദേഹം മത്സ്യബന്ധനത്തില്‍ പങ്കെടുക്കുകയും കടലില്‍ നീന്തുകയും ചെയ്യുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും വൈറലാവുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.