രാജ്യം കണ്ട ഏറ്റവും വലിയ മാവോയിസ്റ്റ് വേട്ട; അണിനിരന്നത് 10,000 കമാന്‍ഡോകള്‍

രാജ്യം കണ്ട ഏറ്റവും വലിയ മാവോയിസ്റ്റ് വേട്ട; അണിനിരന്നത് 10,000 കമാന്‍ഡോകള്‍

ഭോപാല്‍: മാവോയിസ്റ്റുകളെ വേരോടെ തുരത്താന്‍ സംയോജിത നീക്കവുമായി സുരക്ഷാ സേനകള്‍. ഛത്തീസ്ഗഢ്, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ അര്‍ധ സൈനിക വിഭാഗങ്ങളിലെ 10,000 കമാന്‍ഡോകള്‍ ഉള്‍പ്പെടുന്ന സംഘം ആണ് മാവോവാദി വിരുദ്ധ ഓപ്പറേഷനില്‍ പങ്കെടുക്കുന്നത്. രാജ്യത്തെ ഏറ്റവും ബൃഹത്തായ മാവോവാദി വിരുദ്ധ ഓപ്പറേഷന്‍ ആണിത്.

കരേഗട്ട, നാഡ്പള്ള, പൂജാരി കാങ്കര്‍ എന്നിവടങ്ങളിലെ നിബിഡ വനങ്ങളിലാണ് മാവോവാദികള്‍ക്കായുള്ള തിരച്ചില്‍ നടക്കുന്നത്. അത്യാധുനിക ഉപകരണങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് കമാന്‍ഡോകള്‍ മേഖലയിലെ കുന്നിന്‍ പ്രദേശങ്ങള്‍ വളഞ്ഞിരിക്കുന്നത്. കഴിഞ്ഞ 72 മണിക്കൂറായി സുരക്ഷാ സേനകളും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതായാണ് സൂചന.

സി-60 കമാന്‍ഡോസ്, തെലങ്കാനയുടെ ഗ്രേഹൗണ്ട്സ്, ഛത്തീസ്ഗഢിന്റെ ഡിആര്‍ജി എന്നിവരടങ്ങുന്ന ദൗത്യസംഘം മാവോവാദികള്‍ക്ക് രക്ഷപ്പെടാനുള്ള എല്ലാ പഴുതുമടച്ച് മുന്നേറുകയാണ്. ഹിദ്മ, ദാമോദര്‍, ദേവ, വികാസ് തുടങ്ങിയ പ്രമുഖ മാവോവാദി നേതാക്കളും നൂറുകണക്കിന് മാവോവാദികളും കുടുങ്ങിയതായാണ് റിപ്പോര്‍ട്ട്. മൂന്ന് വനിതാ മാവോയിസ്റ്റുകള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.