പഹല്‍ഗാം ആക്രമണം: ഭീകരരെ വേട്ടയാടാന്‍ ഇന്ത്യയ്ക്കൊപ്പം; പിന്തുണ അറിയിച്ച് യു.എസ് ഇന്റലിജന്‍സ് മേധാവി

പഹല്‍ഗാം ആക്രമണം: ഭീകരരെ വേട്ടയാടാന്‍ ഇന്ത്യയ്ക്കൊപ്പം; പിന്തുണ അറിയിച്ച് യു.എസ് ഇന്റലിജന്‍സ് മേധാവി

വാഷിങ്ടണ്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വേട്ടയാടാന്‍ ഇന്ത്യയുടെ ഉദ്യമത്തില്‍ അമേരിക്കയുടെ പിന്തുണയുണ്ടാകുമെന്ന് യു.എസ് ഇന്റലിജന്‍സ് മേധാവി തുള്‍സി ഗബ്ബാര്‍ഡ്. പഹല്‍ഗാം ഭീകരാക്രണത്തിന്റെ ഉത്തരവാദികളെ ഉറപ്പായും നിയമത്തിന് മുന്നിലെത്തിക്കണമെന്നും തുള്‍സി ഗബ്ബാര്‍ഡ് പറഞ്ഞു.

സമൂഹമാധ്യമമായ എക്‌സിലൂടെ ആയിരുന്നു ഗബ്ബാര്‍ഡിന്റെ പ്രതികരണം. പഹല്‍ഗാം ഭീകരാക്രണത്തിന് ശേഷം പരസ്യ പ്രതികരണത്തിന് മുതിര്‍ന്ന ഉന്നത വ്യക്തികളില്‍ ഒരാളാണ് തുള്‍സി ഗബ്ബാര്‍ഡ്. പഹല്‍ഗാമില്‍ 26 പേരെ കൊലപ്പെടുത്തി ഇസ്ലാമിക ഭീകരാക്രമണത്തിന് ഇരയായ ഇന്ത്യയ്ക്കൊപ്പം എല്ലാ അര്‍ഥത്തിലും അമേരിക്ക നിലകൊള്ളുന്നതായി അവര്‍ എക്സില്‍ കുറിച്ചു.

'പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കും ഇന്ത്യന്‍ ജനതയ്ക്കുമൊപ്പം എന്റെ പ്രാര്‍ഥനയും കരുണയുമുണ്ട്. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്, ഈ നീച പ്രവൃത്തിയ്ക്ക് ഉത്തരവാദികളായവരെ വേട്ടയാടാന്‍ എല്ലാ പിന്തുണയുമുണ്ടാകും'- തുള്‍സി പോസ്റ്റില്‍ കുറിച്ചു.

ഭീകരാക്രമണത്തെ നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ ശക്തമായി അപലപിച്ചിരുന്നു. പ്രധാനമന്ത്രി മോഡദിയെ ഫോണില്‍ ബന്ധപ്പെട്ട് എല്ലാവിധ പിന്തുണയും ട്രംപ് അറിയിക്കുകയും ചെയ്തിരുന്നു. അമേരിക്ക ഇന്ത്യയ്ക്കൊപ്പമാണെന്നും ഭീകരവാദത്തെ ശക്തമായി എതിര്‍ക്കുന്നതായും പ്രസിഡന്റ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോയും വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.