പഹല്‍ഗാം: ദേശീയ സുരക്ഷാ ഉപദേശക സമിതി പുനസംഘടിപ്പിച്ചു; റോ മുന്‍ മേധാവി അലോക് ജോഷി തലവന്‍

പഹല്‍ഗാം: ദേശീയ സുരക്ഷാ ഉപദേശക സമിതി പുനസംഘടിപ്പിച്ചു; റോ മുന്‍ മേധാവി അലോക് ജോഷി തലവന്‍

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ദേശീയ സുരക്ഷാ ഉപദേശക സമിതി (എന്‍.എസ്.എ.ബി) പുനസംഘടിപ്പിച്ചു. റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങിന്റെ (റോ) മുന്‍ മേധാവി അലോക് ജോഷിയാണ് സമിതി തലവന്‍.

വിരമിച്ച സൈനിക ഉദ്യോഗസ്ഥരായ മുന്‍ വെസ്റ്റേണ്‍ എയര്‍ കമാന്‍ഡര്‍ എയര്‍ മാര്‍ഷല്‍ പി.എം. സിന്‍ഹ, മുന്‍ സതേണ്‍ ആര്‍മി കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ എ.കെ. സിങ്, റിയര്‍ അഡ്മിറല്‍ മോണ്ടി ഖന്ന. ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ നിന്ന് വിരമിച്ച രാജീവ് രഞ്ജന്‍ വര്‍മ്മ, മന്‍മോഹന്‍ സിങ്, ഐഎഫ്എസ് ഉദ്യോഗസ്ഥനായി വിരമിച്ച ബി. വെങ്കടേഷ് വര്‍മ്മ എന്നിവരാണ് മറ്റ് അംഗങ്ങള്‍.

പ്രധാനമന്ത്രിയുടെ വസതിയില്‍ ഇന്ന് ചേര്‍ന്ന സുരക്ഷ സംബന്ധിച്ച കേന്ദ്ര മന്ത്രിസഭാ സമിതി യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. പഹല്‍ഗാം സംഭവത്തിന്റെ പശ്ചാത്തലത്തിലുള്ള സുരക്ഷാ തയ്യാറെടുപ്പുകളാണ് യോഗം ചര്‍ച്ച ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.