വത്തിക്കാൻ സിറ്റി: സമാധാന സന്ദേശവുമായി ഫ്രാൻസിസ് മാർപാപ്പ സഞ്ചരിച്ചിരുന്ന പോപ്മൊബീൽ ഇനി ഗാസയിലെ കുഞ്ഞുങ്ങളുടെ ആരോഗ്യരക്ഷാ കേന്ദ്രം. താൻ സഞ്ചരിച്ചിരുന്ന വാഹനം യുദ്ധത്തിൽ തകർന്ന ഗാസയിലെ കുഞ്ഞുങ്ങൾക്ക് ആരോഗ്യരക്ഷാ സൗകര്യം നൽകുന്ന കേന്ദ്രമാക്കി മാറ്റണമെന്നായിരുന്നു പാപ്പയുടെ ആഗ്രഹം.
രോഗനിർണയ ചികിത്സാ സൗകര്യങ്ങൾ ഉൾപ്പെടെ എല്ലാ അത്യാവശ്യ സംവിധാനവും ഇതിലുണ്ടാവും. ദൂരസ്ഥലങ്ങളിൽ പോലും സഹായമെത്തിക്കാൻ ഇതുപകരിക്കും. ജറുസലമിലെ കാരിത്താസിന് കൈമാറിയ പോപ്മൊബീൽ ഹെൽത്ത് ക്ലിനിക്കായി മാറ്റുന്ന ജോലികൾ ആരംഭിച്ചു.
‘കുഞ്ഞുങ്ങൾ വെറും അക്കങ്ങളല്ല. അവർ മുഖങ്ങളാണ്. പേരുകളാണ്. ഓരോരുത്തരും പാവനമാണ്’ എന്ന് പറഞ്ഞിരുന്ന മാർപാപ്പ തന്റെ വാക്കുകൾ അന്വർഥമാക്കുന്ന സമ്മാനമാണ് ഗാസയിലെ കുഞ്ഞുങ്ങൾക്കായി നൽകുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.