ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ലാഹോറില്‍ മൂന്ന് തുടര്‍ സ്ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. വാള്‍ട്ടന്‍ വിമാനത്താവളത്തിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. അപകട സൈറണ്‍ മുഴങ്ങിയതിനെത്തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്നും ഇറങ്ങി ഓടിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വാള്‍ട്ടണ്‍ വിമാനത്താവളത്തിന് സമീപമുള്ള ലാഹോറിലെ ഗോപാല്‍ നഗര്‍, നസീറാബാദ് എന്നിവിടങ്ങളിലും സ്ഫോടന ശബ്ദം കേട്ടതായി പാകിസ്ഥാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആളുകള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടുന്നിന്റെയും പുക മേഘങ്ങള്‍ ഉയരുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
26 പേരുടെ മരണത്തിന് കാരണമായ പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി 'സിന്ദൂര്‍' എന്ന പേരില്‍ ഇന്ത്യ പാകിസ്ഥാനിലെ ഭീകരക്യാമ്പുകള്‍ ആക്രമിച്ചിരുന്നു. ഇന്ത്യന്‍ ആക്രമണം കഴിഞ്ഞ് ഒരു ദിവസം കഴിയുമ്പോഴാണ് ലാഹോറില്‍ തുടര്‍ സ്ഫോടനം ഉണ്ടായിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.