നൈജീരിയയിൽ വീണ്ടും ഫുലാനി തീവ്രവാദികളുടെ ആക്രമണം; ആറ് ക്രൈസ്തവരെ കൊലപ്പെടുത്തി

നൈജീരിയയിൽ വീണ്ടും ഫുലാനി തീവ്രവാദികളുടെ ആക്രമണം; ആറ് ക്രൈസ്തവരെ കൊലപ്പെടുത്തി

അബുജ: നൈജീരിയയിൽ വീണ്ടും ഫുലാനി തീവ്രവാദികളുടെ ആക്രമണം. പ്ലാറ്റോ സംസ്ഥാനത്തെ രണ്ട് ക്രിസ്ത്യൻ ഗ്രാമങ്ങളിൽ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തിൽ ആറ് ക്രൈസ്തവരെ കൊലപ്പെടുത്തുകയും നിരവധി പേരെ പരിക്കേൽപിക്കുകയും ചെയ്തു.

“രാത്രി എട്ട് മണിയോടെ ബാർക്കിൻ ലാഡി എൽ‌ജി‌എയിലെ ഗാഷിഷ് ജില്ലയിലെ കക്കുരുക് ഗ്രാമത്തിലേക്ക് അക്രമികൾ നുഴഞ്ഞുകയറി വെടിയുതിർക്കുകയും ക്രൈസ്തവരെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. ഫുലാനി തീവ്രവാദികൾ നടത്തിയ ദാരുണമായ ഈ സായുധ ആക്രമണത്തിൽ ഞങ്ങൾ ദുഖിതരാണ്. ബാർക്കിൻ ലാഡി ലോക്കൽ ഗവൺമെന്റ് ഏരിയയിലെ എൻ‌ ടി‌ വി ഗ്രാമത്തിൽ പതിയിരുന്ന് അക്രമികൾ മറ്റു മൂന്നുപേരെ കൂടി കൊലപ്പെടുത്തി” – പ്രദേശത്തെ യുവനേതാവായ ബതുരെ ഇലിയ അഡസാരം പറഞ്ഞു.

പരിക്കേറ്റവർ ബാർക്കിൻ ലാഡി പട്ടണത്തിലെ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇസ്ലാമിക തീവ്രവാദികൾ നൈജീരിയയിൽ ആക്രമണം വ്യാപിപ്പിക്കുന്നതായും അദേഹം വെളിപ്പെടുത്തി.

ക്രിസ്ത്യാനികൾക്ക് ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യം നൈജീരിയയാണെന്ന് റിപ്പോർട്ട്. ഓരോ വർഷവും ഏകദേശം 5,000ത്തോളം ക്രിസ്ത്യാനികളാണ് അവരുടെ വിശ്വാസത്തിന്‍റെ പേരിൽ നൈജീരിയയിൽ കൊല്ലപ്പെടുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.