ഇന്ത്യ-പാക് വെടിനിർത്തൽ ധാരണയായി; യുഎസ് നടത്തിയ ചർച്ച വിജയിച്ചു; ലോകം കാത്തിരുന്ന ആശ്വാസ വാർത്ത പുറത്തുവിട്ട് ട്രംപ്

ഇന്ത്യ-പാക് വെടിനിർത്തൽ ധാരണയായി; യുഎസ് നടത്തിയ ചർച്ച വിജയിച്ചു; ലോകം കാത്തിരുന്ന ആശ്വാസ വാർത്ത പുറത്തുവിട്ട് ട്രംപ്

വാഷിങ്ടൺ ഡിസി: ഇന്ത്യ-പാക് യുദ്ധത്തിൽ വെടിനിർത്തൽ ധാരണയായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇരു രാജ്യങ്ങളുമായി അമേരിക്ക നടത്തിയ ചർച്ച വിജയിച്ചെന്നും പ്രസിഡന്റ് ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യയും പാകിസ്ഥാനും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ ഇന്ന് ഇരുരാഷ്ട്രങ്ങളുമായി സംസാരിച്ചത് നിർണായകമായി. ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായും പാക് സൈനിക മേധാവിയുമായും മാർകോ റൂബിയോ സംസാരിച്ചിരുന്നു. ഒരു രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്കൊടുവിലാണ് ധാരണയായതെന്ന് ട്രംപ് എക്സിൽ കുറിച്ചു.

സമ്പൂർണവും അടിയന്തരവുമായ വെടിനിർത്തലിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. സമാന്യ ബുദ്ധിയും വിവേകവും ഉപയോഗിച്ചതിന് നന്ദിയെന്നും ട്രംപ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.